അപ്രതീക്ഷിതമായി കുഞ്ചാക്കോ ഭാവനയെ കണ്ടപ്പോൾ ഉള്ള ഫോട്ടോസാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ(Kunchacko Boban). അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ചോക്ക്‌ളേറ്റ് ഹീറോ ആയിമാറിയ താരം, 25 വർങ്ങൾ താണ്ടി തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

അപ്രതീക്ഷിതമായി ഭാവനയെ കണ്ടപ്പോൾ ഉള്ള ഫോട്ടോസാണ് കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്നത്.

"ഭാവന ചേച്ചിയുടെ സ്നേഹം. എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ" എന്നാണ് കുഞ്ചാക്കോ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ലൈക്കും കമന്റുകളുമായി എത്തിയത്.

അതേസമയം, അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'(Ntikkakkaakoru Premandaarnnu) എന്നാണ് ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.

View post on Instagram

സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. മമ്മൂട്ടി -പാര്‍വതി തിരുവോത്ത് കൂട്ടുകെട്ടില്‍ എത്തുന്ന പുഴു എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് റെനീഷ്. കന്നഡ ചിത്രം ബജ്‌റംഗി സെക്കന്‍ഡ് ആണ് ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മലയാളത്തില്‍ ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. 96 കന്നഡ റീമേക്കിലും ഭാവനയായിരുന്നു നായിക. 

'എന്താടാ സജി' ആണ് കുഞ്ചാക്കോയുടെ പുതിയ ചിത്രം. ജയസൂര്യയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എന്താടാ സജി (Enthaada Saji) എന്നാണ് പേരിട്ടിരിക്കുന്നത്. ജയസൂര്യയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിവേദ തോമസ് ആണ് നായിക. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിർമ്മാണം. 

ബോളിവുഡിൽ ചുവടുറപ്പിച്ച് രശ്മിക; അടുത്ത ചിത്രം രൺബീർ കപൂറിനൊപ്പം

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന(Rashmika Mandanna). ഇന്റസ്ട്രിയിൽ എത്തിയത് മുതൽ കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച് ബോളിവുഡിലും രശ്മിക തന്റെ സാന്നിധ്യം അറിയിച്ചു. എന്നാൽ ആദ്യ ബോളിവുഡ് ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ അടുത്ത ഹിന്ദി ചിത്രവും നടിയെ തേടിയെത്തി. 

രൺബീർ കപൂർ നായകനാകുന്ന പുതിയ ചിത്രത്തിലാണ് രശ്മിക നായികയായി എത്തുന്നത്. അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നായികയായി രശ്മിക എത്തുന്നത്. റൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ആനിമൽ എന്നാണ് പേരിട്ടിരിക്കുന്നത്.‌

അടുത്ത വർഷം ഓഗസ്റ്റ് 11 നാണ് സിനിമയുടെ റീലീസ് എന്നാണ് കരുതുന്നത്. ചിത്രത്തിൽ അക്രമാസക്തനായ നായകനായിട്ടായിരിക്കും റൺബീർ കപൂർ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ തിരക്കുകളിലാണ് രൺബീർ.

ബോളിവുഡിൽ രശ്മികയുടെ ആദ്യ ചിത്രം മിഷൻ മജ്നു ഈ വർഷം പുറത്തിറങ്ങും. സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഗുഡ് ബൈ എന്ന ചിത്രമാണ് അമിതാഭ് ബച്ചനൊപ്പം രശ്മിക അഭിനയിക്കുന്നത്.