43ം പിറന്നാള്‍ ദിനത്തില്‍ വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്‍


14 വര്‍ഷത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ അച്ഛനായതിന്‍റെ സന്തോഷം പലപ്പോഴായി ചാക്കോച്ചന്‍ പങ്കുവച്ചിരുന്നു. കാത്തിരിപ്പിന്‍റെയും അക്കാലങ്ങളില്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുടെ അനുഭവങ്ങളും കുഞ്ചാക്കോ ബോബന്‍ പലപ്പോഴായി തുറന്നുപറഞ്ഞു. എന്നാല്‍ കുഞ്ഞ് പിറന്ന ശേഷമുള്ള ചാക്കോച്ചന്‍റെ കുറിപ്പുകളെല്ലാം വൈകാരികവും ഏറെ സന്തോഷം നിറഞ്ഞതുമായിരുന്നു. 

ഏറ്റവും പ്രത്യേകതകളുള്ള ജന്മദിനം കൂടിയായിരുന്നു അദ്ദേഹത്തിനിത്. മകന്‍ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ പിറന്നാള്‍. 43ം പിറന്നാള്‍ ദിനത്തില്‍ വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണദ്ദേഹം. തന്‍റെ പിറന്നാളോഘഷത്തിന്‍റെ ചിത്രത്തിനൊപ്പം ഇങ്ങനെ കുറിച്ചു...

'പിറന്നാളാശംസകള്‍ പപ്പ... എന്ന വാക്ക് കേള്‍ക്കാന്‍ ഞാന്‍ ഏറെ കാത്തിരുന്നിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു'. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വെളിച്ചം പകര്‍ന്നാണ് ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എത്തിയത്. സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.