പിറന്നാൾ ദിനത്തിൽ ടൊവിനോയുടെ നിരവധി ചിത്രങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് ആരാധകരെ തേടി എത്തിയത്.

ലയയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുകയാണ് താരം. കൊവിഡിന് പിന്നാലെ സിനിമ ലോകം ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയപ്പോഴും പ്രിയ സുഹൃത്തിനു പിറന്നാൾ ആശംസിക്കാൻ ആരും മറന്നില്ല. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മഞ്ജു വാര്യർ, ബേസിൽ ജോസഫ് തുടങ്ങിയവർ ടൊവിനോയ്ക്ക് പിറന്നാൾ ആശംസിച്ചു.

ഇസഹാക്കിനൊപ്പമുള്ള ടൊവിനോയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുഞ്ചാക്കോ ജന്മദിന ആശംസ നേർന്നത്. ’പിറന്നാൾ ആശംസകൾ ടൊവി ബോയ്.. ഇസക്കുട്ടന്റെയും കുടുംബത്തിന്റെയും പിറന്നാൾ ആശംസകൾ..’ടൊവിനോയ്‌ക്കൊപ്പം ചിരിയോടെ ഇരിക്കുന്ന ഇസയുടെ ചിത്രവും ശ്രദ്ധനേടുകയാണ്.

View post on Instagram

പിറന്നാൾ ദിനത്തിൽ ടൊവിനോയുടെ നിരവധി ചിത്രങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് ആരാധകരെ തേടി എത്തിയത്. ടൊവിനോ നായകനായി അണിയറയിൽ കള, കാണെക്കാണെ, വരവ്, നാരദൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഇതിൽ കളയുടെ ടീസർ അല്പം മുമ്പാണ് റിലീസ് ചെയ്തത്.