ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന വീഡിയോകളും കുറിപ്പുകളുമൊക്കെ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ഇന്നും സിനിമയിൽ നിറസാന്നിധ്യമായി താരം ഉണ്ട്. ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന വീഡിയോകളും കുറിപ്പുകളുമൊക്കെ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചൻ പങ്കുവച്ച മകൻ ഇസഹാഖിനൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഇസുവിന്റെ കുഞ്ഞിക്കാലുകളുടെ ചിത്രമാണ് ചാക്കോച്ചൻ ഇക്കുറി പങ്കുവച്ചിരിക്കുന്നത്. കാലിനടിയിൽ നിറയെ മണ്ണാണ്. മകൻ മണ്ണിൽ ചവിട്ടി വളരട്ടെ എന്നാണ് ചാക്കോച്ചൻ പറയുന്നത്. മകൻ മണ്ണില്‍ ചവിട്ടി നടക്കട്ടെയെന്നും എപ്പോഴും എളിമയോടെ ഇരിക്കട്ടെയെന്നും താരം കുറിക്കുന്നു.

View post on Instagram

ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയതിന്റെ സന്തോഷം പലപ്പോഴായി ആരാധകരുമായി പങ്കുവച്ച താരം മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ടായിരുന്നു. 2‍019 ഏപ്രിലിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ.