Asianet News MalayalamAsianet News Malayalam

'സ്റ്റാര്‍ മാജിക്കില്‍ നിന്ന് ഇടവേള'; കാരണം വ്യക്തമാക്കി ലക്ഷ്‍മി നക്ഷത്ര

"എന്‍റെ ലഗേജ് ഒരുക്കങ്ങള്‍ കാണുമ്പോള്‍ തന്നെ ഞാന്‍ എവിടേക്കാണ് പോവുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാവും"

Lakshmi Nakshathra to take a break from star magic tv show for travelling nsn
Author
First Published Nov 21, 2023, 11:05 PM IST

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി താരമായത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ വീഡിയോയും പ്രേക്ഷകശ്രദ്ധ നേടുകയാണ്. സ്റ്റാർ മാജിക്കിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നതായി അറിയിച്ചെത്തിയിരിക്കുകയാണ് ലക്ഷ്മി. ഒരു യാത്രയ്ക്ക് വേണ്ടിയാണ് ചെറിയൊരു ഇടവേളയെടുക്കുന്നതെന്ന് ലക്ഷ്മി പറയുന്നു. അതിനുള്ള തയ്യാറെടുപ്പുകളും താരം വീഡിയോയിൽ പങ്കുവെച്ചു.

'സ്റ്റാര്‍ മാജിക്കില്‍ നിന്നും ബ്രേക്കെടുത്ത് ചെറിയൊരു യാത്ര നടത്തുകയാണ്. ചെറുതായിട്ട് ഒന്ന് നാടു വിടുകയാണ്. കുറച്ചുനാളത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചു. എന്റെ ലഗേജ് ഒരുക്കങ്ങള്‍ കാണുമ്പോള്‍ തന്നെ ഞാന്‍ എവിടേക്കാണ് പോവുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാവും. പാക്കിംഗിന് നന്നെ മടിയുള്ള ആളാണ് ഞാന്‍. എല്ലാം ഒരുവിധത്തില്‍ പെട്ടിയിലാക്കി കൊണ്ടുപോവുന്ന ശീലമാണ്', പാക്കിംഗ് വിശേഷങ്ങൾ പങ്കുവെച്ച് ലക്ഷ്മി പറഞ്ഞുതുടങ്ങി. എവിടേക്കാണ് പോകുന്നതെന്ന് അവസാനം വരെ സസ്‌പെന്‍സാക്കി വെച്ചുകൊണ്ടാണ് ലക്ഷ്മി സംസാരിച്ചത്.

എന്റെ കൂടെ ഈ യാത്രയില്‍ രണ്ടുപേരും കൂടിയുണ്ട്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന് പറയുന്ന പോലെ അമ്മ ഇത്തവണയും കൂടെയുണ്ട്. കാശ്മീരിലേക്കാണ് ഞങ്ങളെല്ലാം പോവുന്നത്. അഞ്ചാറ് ദിവസം അവിടെ പോയി എന്‍ജോയ് ചെയ്യാമെന്ന് കരുതി. ഈ സ്ഥലം തന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു കാരണമുണ്ടെന്നും ലക്ഷ്മി പറഞ്ഞു.

ലക്ഷ്മിയെ ഷോയിൽ വല്ലാതെ മിസ് ചെയ്യുമെന്നാണ് വരുന്ന കമന്റുകൾ. സ്റ്റാർ മാജിക്കിലെ താരങ്ങൾ എത്ര പേർ മാറി വന്നാലും ലക്ഷ്മിയല്ലാതെ മറ്റൊരു അവതാരകയെ അവിടെ സങ്കൽപ്പിക്കാനാവില്ലെന്നാണ് ആരാധകർ പറയാറുള്ളത്.

ALSO READ : 'വിനായകനെ ഞാന്‍ അങ്ങനെയല്ല കണ്ടത്'; 'ജയിലറി'ലെ കഥാപാത്രവുമായുള്ള വ്യത്യാസമെന്തെന്ന് ഗൗതം വസുദേവ് മേനോന്‍

Follow Us:
Download App:
  • android
  • ios