ഭയങ്കര സന്തോഷമായിപ്പോയി. എന്റെ മോനുക്കുട്ടൻ എന്റെ കൈയ്യിലേക്ക് വന്നു എന്നാണ് വിശ്വസിക്കുന്നത്. അവന്റെ ഓരോ ചലനങ്ങൾ കാണുമ്പോഴും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. 

കൊച്ചി: മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലിന്റു റോണി. നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് ലിന്റു റോണി. വിവാഹത്തോടെ താരം യുകെയിലേക്ക് ചേക്കേറുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു ലിന്റു. ഇപ്പോഴിതാ കുഞ്ഞിനെക്കുറിച്ചുള്ള ലിന്റുവിന്റെ പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. കുഞ്ഞിന്റെ ബാപ്റ്റിസത്തിനായി നാട്ടില്‍ എത്തിയിരുന്നു ലിന്റു. വീഡിയോയില്‍ മകന് പേരിട്ടതിനെക്കുറിച്ചാണ് ലിന്റു പറയുന്നത്.

എനിക്ക് പെൺകുഞ്ഞിനെ വേണം എന്നായിരുന്നു ആഗ്രഹം. ആൺകുഞ്ഞിനെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിട്ടേ ഇല്ല. എനിക്ക് ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണ് എന്നായിരുന്നു വിചാരം. ജെണ്ടർ റിവീലിന്റെ സമയത്താണ് മോനാണ് വരുന്നത് എന്ന് അറിയുന്നത്. ആ സമയത്ത് തൊട്ട് അച്ചു പറയുന്നുണ്ട് ഞാൻ ആണ് പേരിടുന്നത് എന്ന്. ഞാൻ അത് പൂർണ്ണമായും വിട്ടുകൊടുത്തു. ഞാൻ മോനെ പ്രസവിച്ചു, എന്റെ നെഞ്ചിലേക്ക് ഇട്ട സമയത്ത് അച്ചു വന്ന പറഞ്ഞപ്പേരാണ് ലെവി. 

ഭയങ്കര സന്തോഷമായിപ്പോയി. എന്റെ മോനുക്കുട്ടൻ എന്റെ കൈയ്യിലേക്ക് വന്നു എന്നാണ് വിശ്വസിക്കുന്നത്. അവന്റെ ഓരോ ചലനങ്ങൾ കാണുമ്പോഴും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അച്ചുവിനെ പോലെയാണ് കുഞ്ഞിരിക്കുന്നത് എന്ന് പലരും പറയും പക്ഷെ എനിക്ക് എപ്പോളും തോന്നാറുണ്ട് എന്റെ ലെവി മോനുക്കുട്ടനെ പോലെയാണ് ഇരിക്കുന്നത് എന്ന്.

എന്റെ സങ്കടം തീർക്കാൻ വേണ്ടി സ്വർഗ്ഗത്തിൽ നിന്നും മോനുക്കുട്ടൻ അയച്ചുതന്നതാണ് എന്റെ മോനെ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇപ്പോൾ പോകുന്നത് മോനുക്കുട്ടന്റെ കല്ലറയിലേക്ക് ആണ്. അവന്റെ അനുഗ്രഹം വാങ്ങണം. അതാണ് ആഗ്രഹം. ഇതൊന്നും പറയണം എന്ന് കരുതിയതല്ല.പക്ഷേ പറഞ്ഞുപോകും. ആളുകൾ പറയും മരിച്ച ഒരാളെ കുറിച്ച് ഇത്രയും ഓർമ്മിക്കരുത് എന്ന്. പക്ഷെ എനിക്ക് മറക്കാൻ ആകില്ല, പറയാതിരിക്കാനും ആകില്ല- ലിന്റു പുതിയ വീഡിയോയിലൂടെ പറയുന്നു.

അബ്രഹാം ഓസ്‍ലര്‍ മേയ്ക്കിംഗ് വീഡിയോ പുറത്ത്; ആ ഗംഭീര രംഗങ്ങള്‍ എടുത്തത് ഇങ്ങനെ.!

900 കോടി കളക്ഷന്‍ നേടിയ ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തുന്നു; നിര്‍മ്മാതാക്കളുടെ തര്‍ക്കം ഒത്തുതീര്‍പ്പായി