Asianet News MalayalamAsianet News Malayalam

'ലെവികുട്ടന് ഓട്ടിസമാണ്', ബെറ്റ് വെച്ച ആരാധകന് മറുപടി നൽകി ലിന്‍റുറോണി

അക്കൂട്ടത്തില്‍ മകന്‍ ലെവിക്കുട്ടനെ കുറിച്ച് വന്ന നെഗറ്റീവ് കമന്റുകള്‍ക്കും മറുപടി നല്‍കുന്നു. കുറച്ച് കാലം മുന്‍പ് എടുത്ത വീഡിയോ ആണെങ്കിലും ലിന്‍റുഎഡിറ്റ് ചെയ്ത് പങ്കുവയ്ക്കുന്നത് ഇപ്പോഴാണ്. 

Lintu Rony replied to a fan who placed a bet, 'Levikutan has autism' vvk
Author
First Published Aug 12, 2024, 3:02 PM IST | Last Updated Aug 12, 2024, 3:01 PM IST

കൊച്ചി: മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായികുന്ന ലിന്‍റുറോണി ഇപ്പോള്‍ യൂട്യൂബ് വ്‌ളോഗര്‍ ആണ്. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയ നടി അവിടെയുള്ള തന്റെയും കുടുംബത്തിന്റെയും വിശേഷം ഒന്നുവിടാതെ ആരാധകരെ അറിയിക്കാറുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു മകന്‍ പിറന്നതും അവന്റെ വിശേഷങ്ങളും തന്നെയാണ് ലിന്റുവിന്റെ വീഡിയോയില്‍ ഇപ്പോള്‍ പ്രധാന കണ്ടന്റ്. നാളുകള്‍ക്ക് ശേഷം തന്റെ കുറേ ഏറെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി.

അക്കൂട്ടത്തില്‍ മകന്‍ ലെവിക്കുട്ടനെ കുറിച്ച് വന്ന നെഗറ്റീവ് കമന്റുകള്‍ക്കും മറുപടി നല്‍കുന്നു. കുറച്ച് കാലം മുന്‍പ് എടുത്ത വീഡിയോ ആണെങ്കിലും ലിന്‍റുഎഡിറ്റ് ചെയ്ത് പങ്കുവയ്ക്കുന്നത് ഇപ്പോഴാണ്. ലെവിക്കുട്ടന് ഒട്ടിസം ആണെന്ന് പറഞ്ഞ് ആയിരം ഡോളര്‍ ബെറ്റ് വച്ച ആള്‍ക്ക് മറുപടി നല്‍കുകയാണ് ലിന്‍റുറോണി.

എനിക്ക് ഏറ്റവും കൂടുതല്‍ വന്നിട്ടുള്ള ഒരു കമന്റ് ആണ്, ലെവിക്കുട്ടന് ഒട്ടിസം ഉണ്ട് എന്ന്. അതുകൊണ്ട് ലെവിയെ നന്നായി നോക്കണം, കുഞ്ഞിന് ഒരു വയസ്സ് ആകുന്നതിന് മുന്‍പേ ഒട്ടിസ്റ്റിക് ബേബിയുടെ പ്രവണതകള്‍ കാണിച്ചു തുടങ്ങും. ആയിരം ഡോളര്‍ ബെറ്റ് വയ്ക്കുന്നു, ലെവിയ്ക്ക് ഒട്ടിസമാണ്- എന്ന തരത്തിലുള്ള ഒരു മെസേജ് 'വളരെ സ്‌നേഹമുള്ള ഒരാള്‍' എനിക്ക് അയച്ചിട്ടുണ്ട്.

ഇത്രയും അധികം സ്‌നേഹിക്കുന്നവര്‍ ലെവിയുടെ ഒട്ടിസത്തിന് വേണ്ടി ആയിരം ഡോളര്‍ ബെറ്റ് വച്ചതൊക്കെ കാണുമ്പോള്‍, ഒരാളുടെ മോശം അവസ്ഥ കാണാന്‍ ആഗ്രഹിക്കുന്നവരെ കുറിച്ച് ചിന്തിച്ചു പോകുകയാണ്. ഇത്തരം മെസേജുകളിലൊന്നും ഞാന്‍ തളരില്ല. ഇതിന് മുകളില്‍ എന്തു വന്നാലും ദൈവം ഞങ്ങളുടെ കൂടെയുണ്ട് എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. ഇനി ലെവിക്കുട്ടന്‍ ഒട്ടിസ്റ്റിക് ബേബിയാണെങ്കിലും ദൈവത്തിന് അത് മാറ്റാന്‍ സാധിയ്ക്കും. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലെവിയെ എനിക്ക് കിട്ടിയത്. തരുമ്പോള്‍ ദൈവം ബെസ്‌റ്റേ തന്നിട്ടുള്ളൂ എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട് എന്നാണ് നടി പറയുന്നത്.

'വിവാഹ മോചനം ഒഴിവാക്കാന്‍ സാമന്ത അവസാനം വരെ ശ്രമിച്ചു': വെളിപ്പെടുത്തല്‍

'ഗുരുവായൂരമ്പലനടയിൽ' നിന്നും 'നുണക്കുഴി'യിലേക്ക് ; സ്ക്രീനിൽ വീണ്ടും ബേസിൽ ജോസഫ്-നിഖില വിമൽ കോംബോ !

Latest Videos
Follow Us:
Download App:
  • android
  • ios