വിക്രത്തിന്റെ ലോക്കേഷൻ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ(Kamal Haasan) നായകനായി എത്തിയ ചിത്രമാണ് വിക്രം(Vikram). ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ലോകേഷ് പങ്കുവച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിക്രത്തിന്റെ ലോക്കേഷൻ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 

ക്ലൈമാക്സ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ സെറ്റിൽ പുലർച്ചെ കമൽഹാസൻ പുഷ് അപ്പുകൾ എടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് കമൽഹാസന്റെ മാസ്സ് പുഷ് അപ്പ് വീഡിയോ ലോകേഷ് പുറത്ത് വിട്ടിരിക്കുന്നത്. 

'വാഗ്ദാനം ചെയ്തപോലെ കമൽഹാസൻ സാറിന്റെ വീഡിയോ ഇതാ. ഇരുപത്തി ആറ് പുഷ് അപ്പുകൾ ചെയ്തു. ആദ്യത്തെ രണ്ടെണ്ണം എനിക്ക് മിസ്സായി. ഗരുഡൻ പറന്നിറങ്ങിക്കഴിഞ്ഞു,' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. 

Scroll to load tweet…

Vikram OTT Release: കമല്‍ഹാസന്‍റെ ആറാട്ട് ഇനി ഒടിടിയില്‍; 'വിക്രം' സ്ട്രീമിങ് തുടങ്ങുന്നെന്ന് റിപ്പോര്‍ട്ട്

അതേസമയം, ജൂലൈ 8ന് വിക്രം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുമെന്നാണ് വിവരം. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.

Kaduva Movie : ‘കേരളത്തിന്റെ കമല്‍ ഹാസന്‍’; പൃഥ്വിരാജിനെ പുകഴ്ത്തി വിവേക് ഒബ്റോയ്