പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു ലൂസിഫര്‍. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലൂസിഫറിന്‍റെ വിശേഷങ്ങള്‍ ഇനിയും തീരുന്നില്ല. 

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു ലൂസിഫര്‍. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലൂസിഫറിന്‍റെ വിശേഷങ്ങള്‍ ഇനിയും തീരുന്നില്ല. ആരാധകരെ ആവേശത്തിലാക്കിയ നിരവധി മാസ് സീനുകളുണ്ട് ചിത്രത്തില്‍. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മോഹൻലാൽ പൊലീസ് ഓഫിസറുടെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രംഗം. ജോൺ വിജയ് അവതരിപ്പിച്ച മയിൽവാഹനം എന്ന പൊലീസുകാരന്‍ നായകനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന രംഗത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സംഘട്ടന സംവിധായകന്റെ സഹായമില്ലാതെയാണ് പൃഥ്വിരാജ് ഈ രംഗം ഷൂട്ട് ചെയ്തതെന്നാണ് വിവരം. നേരത്തെയും ചിത്രത്തിന്‍റെ മേക്കിങ് വീഡിയോകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 

വീഡിയോ കാണാം