ഭാ​ഷാഭേദമെന്യേ എല്ലായിടത്തും ആരാധകരുള്ള താരമാണ് മാധവന്‍. തെന്നിന്ത്യയിൽ നിന്നെത്തിയ താരം മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തന്റേതായ സ്ഥാനം നേടിയെടുത്തു. തന്റെ കഥാപാത്രങ്ങളെ പോലെ തന്നെ ഞെട്ടിക്കുന്ന ഒന്നാണ് താരത്തിന്റെ സൗന്ദര്യം. പ്രായം 50 കഴിഞ്ഞെങ്കിലും എങ്ങനെയാണ് ഈ സൗന്ദര്യം നിലനിർത്തുന്നതെന്ന് ആരാധകർ പലപ്പോഴും ചോദിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

മാധവന്റെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് ഒരു ആരാധകനിട്ട ട്വീറ്റിനാണ് താരം രസകരമായ മറുപടി കുറിച്ചത്. ഒരിക്കലും പ്രായമാകില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആരാധകന്‍റെ ട്വീറ്റ്. ‘നല്ല ഡൈയുടെ അത്ഭുതമാണ് എല്ലാം‘ എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും താരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 63കാരനായ അനില്‍ കപൂറുമായി ഒന്നിച്ച് ആന്റി ഏജിങ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആകണമെന്നാണ് ചിലരുടെ ഉപദേശം.