നേരത്തെ കടല്‍ത്തീരത്ത് ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനവും മാധുരിക്ക് നേരിടേണ്ടി വന്നു.

‘ജോസഫ്‘ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാധുരി ബ്രഗാന്‍സ.ജോജു ജോർജ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിൽ ലിസാമ്മ എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരത്തിന്റെ പുതിയ പോസ്റ്റാണ് സൈബർ ഇടത്തിൽ ശ്രദ്ധനേടുന്നത്. 

ആരാധകരെന്ന് പറയപ്പെടുന്ന ആളുകൾ നടത്തുന്ന വിമർശനവും ട്രോളും ഭയന്ന് ഇഷ്ടമുള്ള ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് മാധുരി കുറിച്ചിരിക്കുന്നത്. ഇത്തരത്തിൽ എഡിറ്റ് ചെയ്ത ഒരു ചിത്രവും താരം പങ്കുവയ്ക്കുന്നു. 

‘നമുക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമർശനവും ട്രോളും കാരണം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ. ഫനടിസിസം എന്നത് ഫാൻ ക്രിട്ടിസസത്തിന്റെ ഷോർട്ട് ഫോമോ ?’ എന്നാണ് ചിത്രം പങ്കുവച്ച് മാധുരി കുറിച്ചത്.

View post on Instagram

നേരത്തെ കടല്‍ത്തീരത്ത് ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനവും മാധുരിക്ക് നേരിടേണ്ടി വന്നു. ജോസഫിന് പുറമെ എന്റെ മെഴുതിരി അത്താഴങ്ങള്‍, പട്ടാഭിരാമന്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന, അല്‍ മല്ലു തുടങ്ങിയ മലയാള സിനിമകളിലും മാധുരി അഭിനയിച്ചു.