ഇപ്പോള്‍ മഹേഷ് വീണ്ടും തിരിച്ചുവരുകയാണ്. അതിന്‍റെ പുതിയ ചിത്രമാണ് വൈറലാകുന്നത്. പല്ലുകള്‍ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്ന മഹേഷിന്‍റെ ചിത്രങ്ങള്‍ നേരത്തെ ആരാധകര്‍ക്ക് വേദനയായിരുന്നു. 

കൊല്ലം: മിമിക്രി വേദികളിലൂടെ മലയാളികൾക്ക് സുചരിചിതനായി ആളാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ വ്യക്തികളെയും അനുകരിച്ചാണ് മഹേഷ് ശ്രദ്ധനേടുന്നത്. മികച്ച രീതിയിലുള്ള മഹേഷിന്റെ അനുകരണം എപ്പോഴും കയ്യടി നേടാറുമുണ്ട്. അടുത്തിടെ വലിയൊരു അപകടം മഹേഷിന് നേരിടേണ്ടി വന്നിരുന്നു. നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ കാറപകടത്തിൽ ആണ് മഹേഷിനും പരിക്കേറ്റത്.

ഇപ്പോള്‍ മഹേഷ് വീണ്ടും തിരിച്ചുവരുകയാണ്. അതിന്‍റെ പുതിയ ചിത്രമാണ് വൈറലാകുന്നത്. പല്ലുകള്‍ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്ന മഹേഷിന്‍റെ ചിത്രങ്ങള്‍ നേരത്തെ ആരാധകര്‍ക്ക് വേദനയായിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട ചിരി തിരിച്ചുപിടിച്ചിരിക്കുകയാണ് മഹേഷ്. തകര്‍ന്നുപോയ പല്ലുകള്‍ ശരിയാക്കി പഴയ ചിരിയുമായി നില്‍ക്കുന്ന മഹേഷിനെ അദ്ദേഹം പങ്കുവച്ച ചിത്രത്തില്‍ കാണാം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മഹേഷ് പുതിയ ചിത്രം പങ്കുവച്ചത്. നടന്‍ സൈജു കുറുപ്പും ചിത്രത്തിലുണ്ട്. 

View post on Instagram

ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

കൊച്ചി അമൃത ആശുപത്രിയിലാണ് ഒന്‍പത് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മഹേഷ് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സിനിമ ടിവി രംഗത്തെ അനവധിപ്പേര്‍ മഹേഷിനെ സന്ദര്‍ശിച്ച് സഹായ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 

കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല, സൂപ്പര്‍താര പദവിക്ക് 'പ്രശ്നമുണ്ട്: രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം