''ഒരു മകളുടെ അമ്മയെന്ന നിലയില്‍ ഞാന്‍ വളരെ സന്തോഷത്തിലാണ്. അതെ, ഞാന്‍ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. എപ്പോഴാണ് വിവാഹം ചെയ്യണമെന്ന് തോനുന്നത് അപ്പോള്‍ ഞാന്‍ വിവാഹിതയാകും. '' - മാഹി അഭിമുഖത്തില്‍ വ്യക്തമാക്കി.
മുംബൈ: സഹിബ് ബീവി ഓര്‍ ഗാംഗ്സ്റ്റെര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മാഹി ഗില്‍ തന്‍റെ കുടുംബ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുന്നു. തനിക്ക് ഒരു മകളുണ്ടെന്നും താന്‍ അവിവാഹിതയാണെന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാഹി പറയുന്നത്. മകള്‍ക്ക് ഈ ഓഗസ്റ്റില്‍ മൂന്ന് വയസ്സാകും. വെറോണിക എന്നാണ് അവളുടെ പേര്. വിവാഹിതയല്ല, എന്നാല്‍ താന്‍ പ്രണയത്തിലാണെന്നും മാഹി പറഞ്ഞു.
''ഒരു മകളുടെ അമ്മയെന്ന നിലയില്‍ ഞാന്‍ വളരെ സന്തോഷത്തിലാണ്. അതെ, ഞാന്‍ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. എപ്പോഴാണ് വിവാഹം ചെയ്യണമെന്ന് തോനുന്നത് അപ്പോള്‍ ഞാന്‍ വിവാഹിതയാകും. '' - മാഹി അഭിമുഖത്തില്‍ വ്യക്തമാക്കി.
താന്‍ ഒരിക്കലും സ്വകാര്യ ജീവിതത്തെ കുറിച്ച് ആരോടും സംസാരിച്ചിട്ടില്ല. ആരും തന്നോട് ചോദിച്ചിട്ടുമില്ലെന്നും മാഹി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മാഹി തന്‍റെ മകളെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. മാത്രമല്ല, തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും മാഹി മകളെ മാറ്റി നിര്‍ത്തി.
43 കാരിയായ മാഹിയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്താണ് വിവാഹത്തിന്‍റെ ആവശ്യമെന്നായിരുന്നു മറു ചോദ്യം. സമയവും ചിന്തയും അനുസരിച്ചാണ് ഇതെല്ലാമിരിക്കുന്നത്. കുടുംബവും കുട്ടികളുമെല്ലാം വിവാഹം ചെയ്യാതെയും ഉണ്ടാകും. അതില്‍ തെറ്റുണ്ടെന്ന് താന്‍ കരുതുന്നില്ല. വിവാഹം മനോഹരമായ ഒന്നാണ്, എന്നാല്‍ വിവാഹം ചെയ്യണോ വേണ്ടയോ എന്നത് തീര്‍ത്തും വ്യക്തിപരമാണെന്നും മാഹി പറഞ്ഞു.
ജിമ്മി ഷെര്‍ഗില്ലിനൊപ്പമുളള ഫാമിലി ഓഫ് താക്കുര്‍ഗഞ്ചാണ് മാഹി ഗില്ലിന്‍റെതായി പുറത്തിറങ്ങാനുള്ള ചിത്രം. ദേവ് ഡി, ദ ദബാംഗ് സീരീസ്, സഞ്ജീര്‍, പാന്‍സിംഗ് തോമര്‍ എന്നീ ചിത്രങ്ങളില്‍ മാഹി അഭിനയിച്ചിട്ടുണ്ട്.
