അര്‍ജുന്‍റെ 34ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കായാണ് ഇരുവരും ന്യൂയോര്‍ക്കിലെത്തിയത്. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് അര്‍ജുന് മലൈക പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. 

ന്യൂയോര്‍ക്ക്: ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്താ താരങ്ങളാണ് നടന്‍ അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇത്തവണ ഇരുവരുടെയും അവധിക്കാല ആഘോഷമാണ് ചര്‍ച്ച. ഇരുവരും തമ്മിലുളള ബന്ധം തുറന്ന് പറഞ്ഞ താരങ്ങള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. 

View post on Instagram

ആവധി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തന്‍റെ ഫാഷണ്‍ എന്നും വ്യത്യസ്തമായി നിലനിര്‍ത്തുന്ന മലൈക നിയോണ്‍ നിറമുള്ള വസ്ത്രം ധരിച്ച് ബെഞ്ചിലിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

സഞ്ജയ് കപൂറിനും ഭാര്യ മഹീപ് കപൂറിനുമൊപ്പമാണ് ഇവരുടെയും ആഘോഷം. അര്‍ജുനും മലൈകയും സഞ്ജയുടെ മകന്‍ ജഹാനൊപ്പം നില്‍ക്കുന്ന ചിത്രം മഹീപ് കപൂറാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അര്‍ജുന്‍റെ 34ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കായാണ് ഇരുവരും ന്യൂയോര്‍ക്കിലെത്തിയത്. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് അര്‍ജുന് മലൈക പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. 

View post on Instagram