Asianet News MalayalamAsianet News Malayalam

'ഞാന്‍ എന്ത് ജോലിയാണ് ചെയ്യുന്നത്?' മകന് പോലും സംശയമാണെന്ന് മലൈക അറോറ

മലൈക പറയുന്നതനുസരിച്ച് അവരുടെ മകന്‍ അർഹാന്‍ ഖാന്‍റെ സുഹൃത്തുക്കൾ പല ജോലികള്‍ ചെയ്യുന്ന അവന്‍റെ അമ്മയുടെ യഥാര്‍ത്ഥ ജോലിയെന്ത് എന്നതില്‍ അത്ഭുതപ്പെട്ടിരുന്നു.

Malaika Arora Says Son Arhaan's Friends Are Confused About Her Career vvk
Author
First Published Aug 11, 2024, 7:15 PM IST | Last Updated Aug 11, 2024, 8:31 PM IST

പാരീസ്: വിദേശത്തെ അവധിക്കാലത്തിന് ശേഷം  2024 ഒളിമ്പിക്‌സ് അസ്വദിച്ച് പാരീസിലായിരുന്നു  മലൈക അറോറ. ഇതിനിടയില്‍ ഹാർപേഴ്‌സ് ബസാറുമായുള്ള ഒരു അഭിമുഖത്തില്‍ തന്‍റെ യഥാര്‍ത്ഥ ജോലിയെന്താണ് എന്നതില്‍ തന്‍റെ മകന് എപ്പോഴും സംശയമുണ്ടായിരുന്നുവെന്നാണ് മലൈക  വെളിപ്പെടുത്തുന്നത്. സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് അവന്‍ പല ഉത്തരമാണ് നല്‍കിയത് എന്ന് മലൈക  പറയുന്നത്. 

മലൈക പറയുന്നതനുസരിച്ച് അവരുടെ മകന്‍ അർഹാന്‍ ഖാന്‍റെ സുഹൃത്തുക്കൾ പല ജോലികള്‍ ചെയ്യുന്ന അവന്‍റെ അമ്മയുടെ യഥാര്‍ത്ഥ ജോലിയെന്ത് എന്നതില്‍ അത്ഭുതപ്പെട്ടിരുന്നു. പലപ്പോഴും നിലയില്‍ കൂട്ടുകാരുടെ സംശത്തിന് പലപ്പോഴും അർഹാന് കൃത്യമായ ഉത്തരം ഇല്ലായിരുന്നുവെന്ന് മലൈക പറഞ്ഞു. 

“കഴിഞ്ഞ ദിവസം, എന്‍റെ മകൻ എന്നോട് പറഞ്ഞു, ഞാൻ കൃത്യമായി എന്താണ് ചെയ്യുന്നതെന്ന് അവന്‍റെ സുഹൃത്തുക്കൾ ആശയക്കുഴപ്പത്തിലാണെന്ന്. ‘അമ്മ സിനിമകളും പാട്ടുകളും ചെയ്തിട്ടുണ്ട്, അമ്മ ഒരു വിജെ ആയിരുന്നു, ഒരു മോഡലാണ്, ടിവി ഷോയില്‍ വരാറുണ്ട്’ഇതെല്ലാം പറയുമ്പോള്‍ അവര്‍ കണ്‍ഫ്യൂഷനാകുന്നുവെന്ന്"

അഭിനേത്രി, ടിവി അവതാരക, ഡാൻസ് റിയാലിറ്റി ഷോ ജഡ്ജി, മോഡൽ, നർത്തകി എന്നിങ്ങനെയാണ് മലൈക അറിയപ്പെടുന്നത്. തനിക്ക് നല്ലതായി തോന്നുന്നത് താൻ ചെയ്യുന്നുണ്ടെന്നും ഒരു കാര്യം കൊണ്ട് സ്വയം നിർവചിക്കേണ്ട ആവശ്യമില്ലെന്നും മലൈക പറഞ്ഞു. 50 വയസ്സിലും തന്‍റെ ഗ്ലാമര്‍ സൂക്ഷിക്കുന്ന മലൈകയ്ക്ക് ഇതിന്‍റെ പേരില്‍ തന്നെ വലിയ ഫാന്‍ ബേസ് ഉണ്ട്. 

അതേ അഭിമുഖത്തിൽ സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് മോശമായ അഭിപ്രായങ്ങൾ വായിക്കുന്നതിനെക്കുറിച്ച് മലൈക അറോറ തുറന്നുപറഞ്ഞു. ചില കമന്‍റുകള്‍ തന്‍റെ ഒരു ദിവസത്തെ എല്ലാ പരിപാടിയും കുളമാക്കാറുണ്ടെന്ന് മലൈക അറോറ പറഞ്ഞു. 

കമല്‍ ഹാസന്‍ പിന്‍മാറി; തമിഴ് ബിഗ് ബോസ് അവതരിപ്പിക്കാന്‍ മുന്നിലുള്ള രണ്ട് പേരുകള്‍, സസ്പെന്‍സ് !

'അമ്മാവന്‍ മരുമകനിട്ട് വച്ചതോ': പവന്‍ കല്ല്യാണിന്‍റെ വാക്കുകള്‍ അല്ലു അര്‍ജുനെതിരെയോ, അല്ലു ഫാന്‍സ് കലിപ്പില്‍

Latest Videos
Follow Us:
Download App:
  • android
  • ios