സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ കത്തിലൂടെയാണ് ആരാധകരെ കമല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ചെന്നൈ: ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ തമിഴ് പതിപ്പിന്‍റെ അവതാരക സ്ഥാനത്തുനിന്ന് ഒഴിവാകുന്ന കാര്യം ചലച്ചിത്രതാരം കമല്‍ ഹാസന്‍ ആഗസ്റ്റ് ആറിനാണ് അറിയിച്ചത്. 2017 ല്‍ ആരംഭിച്ച ആദ്യ സീസണ്‍ മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ച ഏഴാം സീസണ്‍ വരെ ബിഗ് ബോസ് തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍ മാത്രമാണ് അവതാരകനായി എത്തിയിട്ടുള്ളത്. 

സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ കത്തിലൂടെയാണ് ആരാധകരെ കമല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇടയ്ക്ക് കമലിന്‍റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ചില എപ്പിസോഡുകള്‍ ചിമ്പുവും, രമ്യകൃഷ്ണനും ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നു. കമലിന് പകരം ആരായിരിക്കും തമിഴ് ബിഗ് ബോസ് എട്ടാം സീസണ്‍ അവതരിപ്പിക്കുക എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

ചിമ്പുവിനെ വീണ്ടും അണിയറക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് വിവരം. തമിഴ് ബിഗ് ബോസ് നിര്‍മ്മാതാക്കള്‍ പുതിയൊരു മുഖത്തെയാണ് ബിഗ് ബോസ് അവതാകനായി തേടുന്നത്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വിജയ് സേതുപതിയുടെ പേരാണ്. ഇദ്ദേഹവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ സിനിമ രംഗത്ത് വലിയ തിരക്കിലാണ് വിജയ് സേതുപതി. അതിനാല്‍ തന്നെ ഈ ഓഫര്‍ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. 

നേരത്തെ ഒരു കുക്കറി റിയാലിറ്റി ഷോ അവതാരകനായി ഷോ ചെയ്ത പരിചയം വിജയ് സേതുപതിക്കുണ്ട്. ഇതിന് പുറമേ സോഷ്യല്‍ വിഷയങ്ങളില്‍ എന്നും തുറന്ന അഭിപ്രായം പറയുന്നയാളാണ് വിജയ് സേതുപതി. ഒപ്പം മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേരും ഇതെല്ലാം വിജയ് സേതുപതിയെ അവതാരകമായി കിട്ടാനുള്ള ശ്രമത്തിലേക്ക് തമിഴ് ബിഗ് ബോസ് നിര്‍മ്മാതാക്കളെ നയിച്ചുവെന്നാണ് വിവരം. 

അതേ സമയം വിജയ് സേതുപതിയെ ലഭിച്ചില്ലെങ്കില്‍ നയന്‍താരയെ അവതാരകയാക്കാനാണ് നീക്കം നടക്കുന്നത്. ഒരു ടിവി അങ്കറായി വന്ന് പിന്നീട് നടിയായ വ്യക്തിയാണ് നയന്‍താര. നയന്‍താരയുമായുള്ള കമ്യൂണിക്കേഷനും നടക്കുന്നു എന്നാണ് വിവരം. അധികം വൈകാതെ പുതിയ ബിഗ് ബോസ് തമിഴ് അവതാരകനെ അറിയാം എന്നാണ് ചില തമിഴ് സൈറ്റുകളിലെ റിപ്പോര്‍ട്ട്. 

ആഗസ്റ്റ് 15ന് പുതിയ പടവുമായി എത്തുന്ന അക്ഷയ് കുമാറിന് ഷോക്കായി ഒരു കൊച്ചു പടം; ഗംഭീര ബുക്കിംഗ്

ബിഗ് ബോസ് സീസണ്‍ 8 ല്‍ നിന്ന് പിന്മാറി കമല്‍ ഹാസന്‍; എന്തുകൊണ്ടെന്ന് വിശദീകരിച്ച് താരം