അമ്മ ജോയ്‌സ് അറോറയുടെ വീട്ടിൽ മലൈകയ്ക്കും സുഹൃത്തുക്കൾക്കായി ഓണസദ്യ ഒരുക്കിയിരുന്നു.

മുംബൈ: ഓണം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നടി മലൈക അറോറ. ചൊവ്വാഴ്ചയാണ് ഓണ സദ്യയുടെയും പൂക്കളത്തിന്‍റെയും ചിത്രങ്ങള്‍ പങ്കുവച്ച് നടി ഓണം ആഘോഷിച്ചത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ മലൈക അമ്മയുടെ വീട്ടില്‍ നടന്ന ഓണാഘോഷ ചിത്രങ്ങള്‍ പങ്കുവച്ചു. 

പൂക്കളും, ഓണ സദ്യ ഒരുക്കിയതും, വാഴയിലയില്‍ വിളമ്പിയ സദ്യയും എല്ലാം മലൈക തന്‍റെ ഇന്‍സ്റ്റയില്‍ എല്ലാം പങ്കിട്ടിട്ടുണ്ട്. മാതാപിതാക്കളോടും സഹോദരിയോടുമൊപ്പവും ഉള്ള ചിത്രങ്ങളും മലൈക പോസ്റ്റ് ചെയ്തിട്ടുണ്ട്. “എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണാശംസകൾ നേരുന്നു ..... മമ്മി നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരൻ, സുഹൃത്തുക്കൾക്കും കുടുംബത്തിനും ഭക്ഷണം നൽകുന്നത് നിങ്ങളെ ഏറ്റവും സന്തോഷവതിയാക്കുന്നു" - മലയാളിയായ മലൈകയുടെ മാതാവ് ജോയ്‌സ് അറോറയെ ടാഗ് ചെയ്ത് മലൈക പറഞ്ഞു.

അമ്മ ജോയ്‌സ് അറോറയുടെ വീട്ടിൽ മലൈകയ്ക്കും സുഹൃത്തുക്കൾക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മലൈകയുടെ സഹോദരി അമൃത അറോറ സുഹൃത്തുക്കളായ അദിതി ഗോവിത്രികർ, വഹ്ബിസ് മേത്ത, ഡെൽനാസ് ദാരുവാല എന്നിവർ ഓണ സദ്യ കഴിക്കാന്‍ എത്തി. മലൈകയുടെ കാമുകന്‍ അർജുൻ കപൂർ ചടങ്ങിന് എത്തിയിരുന്നില്ല. 

മലൈക അറോറയും അർജുൻ കപൂറും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടെ വീണ്ടും ആരാധകരെ ഞെട്ടിച്ച് പ്രണയ ജോഡി. മലൈകയെയും അർജുനെയും ഞായറാഴ്ച ഉച്ചയ്ക്ക് ബാന്ദ്രയിൽ ഒന്നിച്ച് കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായത്. 

View post on Instagram

ബന്ദ്രയിലെ ഒരു ഭക്ഷണശാലയില്‍‌ നിന്നും ലഞ്ച് ഡേറ്റിന് ശേഷം ഇരുവരും പുറത്തുവരുന്ന ഫോട്ടോകളാണ് വൈറലായത്. ഔട്ടിംഗിനായി മലൈക അറോറ വെള്ള നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്, അർജുൻ കപൂർ കറുത്ത ടീ ഷർട്ടും പാന്‍റ്സും ധരിച്ചിരിക്കുന്നു. 

പിരിഞ്ഞെന്ന അഭ്യൂഹം കാറ്റില്‍‌ പറത്തി മലൈക്കയുടെയും അര്‍ജുന്‍റെയും മാസ് എന്‍ട്രി.!

'മലൈക്കയും അര്‍ജുനും വേര്‍പിരിഞ്ഞു':'കാരണക്കാരി'യായി ചിത്രീകരിച്ച നടിക്ക് പറയാനുള്ളത്.!