Asianet News MalayalamAsianet News Malayalam

ഗ്ലാമര്‍ ഷോ നിര്‍ത്തി എന്നാണ് അഭിനയിക്കുന്നത്?; ചോദ്യം നേരിട്ട് കിടിലന്‍ മറുപടി നല്‍കി മാളവിക മോഹനന്‍

അതില്‍ മാളവികയ്ക്ക് അഭിനയം അറിയില്ല എന്ന് സൂചിപ്പിച്ച് ഒരു എക്സ് ഉപയോക്താവ് നടത്തിയ പ്രസ്താവനയ്ക്ക് ഗംഭീരമായ മറുപടിയാണ് മാളവിക നല്‍കിയത്. 

Malavika Mohanan shuts down troll asking her to take acting lessons vvk
Author
First Published Apr 30, 2024, 8:10 PM IST | Last Updated Apr 30, 2024, 8:10 PM IST

മുംബൈ: മലയാളത്തില്‍ അടക്കം തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് മാളവിക മോഹനന്‍. തമിഴ് ചിത്രമായ 'തങ്കലൻ' റിലീസിനായി കാത്തിരിക്കുതയാണ് താരം. ഏപ്രിൽ 29 തിങ്കളാഴ്ച എക്‌സിൽ  'ആസ്ക് മാളവിക' എന്ന ചോദ്യോത്തര സെഷനിൽ ആരാധകരുമായി നടി സംവദിച്ചിരുന്നു. ഇതില്‍ നടിക്കെതിരായി വന്ന വിമര്‍ശനങ്ങള്‍ക്ക് നടി നല്‍കിയ മറുപടികളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

അതില്‍ മാളവികയ്ക്ക് അഭിനയം അറിയില്ല എന്ന് സൂചിപ്പിച്ച് ഒരു എക്സ് ഉപയോക്താവ് നടത്തിയ പ്രസ്താവനയ്ക്ക് ഗംഭീരമായ മറുപടിയാണ് മാളവിക നല്‍കിയത്. എപ്പോഴാണ് ചേച്ചി അഭിനയം പഠിക്കാന്‍ പോകുന്നത് എന്നാണ് ദിവ്യ എന്ന അക്കൗണ്ട് ചോദിച്ചത്. അതിന് മാളവിക നല്‍കിയ മറുപടി ഇങ്ങനെയാണ്. 'നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പ്രധാന്യം ലഭിക്കുന്ന കാലത്ത് ഈ ചോദ്യം ചോദിക്കൂ, അപ്പോള്‍ ‌ഞാന്‍ പോകാം' എന്നാണ്. 

ഗ്ലാമർ കാണിക്കുന്നതിന് പകരം എപ്പോഴാണ് അഭിനയിക്കാൻ തുടങ്ങുകയെന്നായിരുന്നു മറ്റൊരാൾ ചോജിച്ചത്. ഒരിക്കലുമില്ല, അതിലെന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു മാളവികയുടെ തിരിച്ച് ചോദ്യം. 

തന്‍റെ പുതിയ ചിത്രമായ തങ്കലനില്‍ താന്‍ സ്വന്തമായി ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മാളവിക. അതില്‍ താന്‍ ആക്ഷന്‍ ചെയ്തിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ തങ്കലന്‍ ഒരു ആക്ഷന്‍ ചിത്രമല്ലെന്നും. സ്റ്റോറിക്ക് വേണ്ടുന്ന ആക്ഷനാണ് ഈ ചിത്രത്തിലുള്ളതെന്നും മാളവിക പറയുന്നു. 

തങ്കലനിന് പുറമേ പ്രഭാസിന്‍റെ തെലുങ്ക് ചിത്രം രാജ സാഹിബിലും മാളവിക പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതില്‍ ഒരു ആക്ഷന്‍ റോളാണ് മാളവികയ്ക്ക് എന്നാണ് സൂചന. ചോദ്യത്തോര വേളയില്‍ താന്‍ ഒരു വുമണ്‍ ഗ്യാംങ്സ്റ്റാറായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മാളവിക പറഞ്ഞിരുന്നു. 

ഞാന്‍ രോഗവസ്ഥയിലാണ്, ഇങ്ങനെ ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുത്: തുറന്നു പറഞ്ഞ് അന്ന രാജന്‍

'4500ന് വാങ്ങിയ ചെരുപ്പ് ഒരു മാസത്തില്‍ പൊട്ടി': വീഡിയോ ഇട്ട് നടി കസ്തൂരി, പിന്നാലെ ട്രോളും ഉപദേശവും.!

Latest Videos
Follow Us:
Download App:
  • android
  • ios