കസവ് മുണ്ടിലും ഷർട്ടിലും കാണപ്പെടുന്ന താരം പരമ്പരാഗത വസ്ത്രധാരണത്തിൽ മാസ് ലുക്കിലാണ് എത്തുന്നത്.

ബിഗ് ബോസിലൂടെ എത്തി മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ശ്രീനിഷ് അരവിന്ദ്. പേളിയുടെ സ്വന്തം നായകനെന്ന സ്നേഹവും മലയാളികൾക്കുണ്ട്. ബിഗ് ബോസിന് ശേഷം വലിയ ആരാധകക്കൂട്ടത്തെ സ്വന്തമാക്കിയ ശ്രീനിഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്.

പലപ്പോഴായി ഫോട്ടോഷൂട്ടുകൾ പങ്കിടുന്ന ശ്രീനീഷിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ വിവാഹ വേഷത്തിലെത്തിയാണ് ശ്രീനിഷ് പ്രേക്ഷക ഹൃദയം കവരുന്നത്. കസവ് മുണ്ടിലും ഷർട്ടിലും കാണപ്പെടുന്ന താരം പരമ്പരാഗത വസ്ത്രധാരണത്തിൽ മാസ് ലുക്കിലാണ് എത്തുന്നത്. ചിത്രങ്ങളോടൊപ്പം ഫോട്ടോഷൂട്ടിന്റെ ബിടിഎസ് വീഡിയോയും ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

സത്യ എന്ന പെൺകുട്ടിയിലെ കഥാഗതി മാറുന്നതിന്റെ ഭാഗമായി നടന്നതാണ് പുതിയ ഫോട്ടോഷൂട്ടെന്നാണ് വിവരം.

View post on Instagram