രണ്ടാമത്തെ കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് അശ്വതി

അവതാരകയായെത്തി മലയാളികളുടെ പ്രിയങ്കരിയായിത്തീര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് മിനിസ്‌ക്രീനില്‍ എത്തിയതെങ്കിലും 'ചക്കപ്പഴം' എന്ന പരമ്പരയിലൂടെ അശ്വതി അഭിനയത്തിലേക്കും കടക്കുകയായിരുന്നു. ഇനി അഭിനയിച്ചാല്‍ മതിയെന്നാണ് അശ്വതിയോട് ആരാധകര്‍ പറയുന്നത്. ചക്കപ്പഴം പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. താരം രണ്ടാമതൊരു കുട്ടിയെ കാത്തിരിക്കുന്ന വിവരവും സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് അശ്വതി.

''അതേ, അവളിവിടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്ല്യ സന്തോഷം.'' എന്ന ക്യാപ്ഷനോടെ തനിക്ക് വീണ്ടുമൊരു പെണ്‍കുട്ടിയുണ്ടായ വിവരം പങ്കുവച്ചിരിക്കുകയാണ് അശ്വതി. റിമി ടോമി, രാജ്കലേഷ്, ആര്യ, അനുശ്രി, രഞ്ജിനി ഹരിദാസ്, പേളി മാണി, ശ്രുതി രജനീകാന്ത്, ശിവദ, സാധിക വേണുഗോപാല്‍ തുടങ്ങിയ താരങ്ങളും, നിരവധി ആരാധകരുമെല്ലാം അമ്മയ്ക്കും കുഞ്ഞിനും ആശംസകളുമായെത്തുന്നുണ്ട്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona