ചുവന്ന സാരിയിൽ അതി മനോഹരിയായുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കവിത പങ്കുവച്ചിരിക്കുന്നത്.

കളിവീട് എന്ന പരമ്പരയിലൂടെ സീരിയൽ രംഗത്തേക്ക് കടന്നുവന്ന താരമാണ് കവിത നായർ. പിന്നീട് നിരവധി പരമ്പരകളിൽ പ്രധാന കഥാപാത്രങ്ങളിലൂടെ കവിത പ്രേക്ഷകരുടെ മനസിൽ സ്ഥാനം കണ്ടെത്തി. മോഹൻലാൽ നായകനായി എത്തിയ മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമ അരങ്ങേറ്റം. ഏറെ കാലം അവതാരകയായും കവിത പ്രേക്ഷക മനസുകളിൽ ഇടം നേടി.

2014 ലായിരുന്നു വിപിനുമായി കവിതയുടെ വിവാഹം. വിവാഹശേഷം ബംഗളൂരുവിലേക്ക് ഭർത്താവിനൊപ്പം ജീവിതം തുടങ്ങുകയായിരുന്നു കവിത. അടുത്തിടെ ഏറ്റവും നല്ല അഭിനേത്രിക്കുള്ള ടെലിവിഷൻ അവാർഡും താരം സ്വന്തമാക്കിയിരുന്നു. കവിത പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചുവന്ന സാരിയിൽ അതി മനോഹരിയായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

View post on Instagram
View post on Instagram
View post on Instagram