അമേയ മാത്യു എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും ഒപ്പം കരിക്ക് വെബ് സീരീസിലൂടെയും അമേയ പ്രേക്ഷക പ്രിയം നേടി. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ, നിലപാടുകള്‍കൊണ്ടും വ്യത്യസ്തയാണ്. പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കിടിലന്‍ ക്യാപ്ഷന്‍ ഇടുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളില്‍ അമേയ വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ പുതിയ ചിത്രം. നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന അമേയയുടെ പുതിയ ചിത്രവും അതിനുള്ള ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. എല്ലായിപ്പോഴും തന്റേതായ നിലപാടുകള്‍ പങ്കുവയ്ക്കുന്ന അമേയ വീണ്ടും തന്റെ നിലപാടാണ് പുതിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

' 'ബ്ലാക്ക്' വാ തോരാതെ ഇട്ട കറുപ്പ് ക്യാപ്ഷനുകള്‍ക്ക് ശേഷം ഇന്‍ബോക്‌സില്‍  വന്ന ഒരു സുഹൃത്ത് ചോദിച്ചു 'കറുപ്പിനെക്കുറിച്ചുള്ള ഡയലോഗ് എല്ലാം കൊള്ളാം. പക്ഷെ, ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ കെട്ടുവോ' എന്ന്. വെളുത്തവര്‍ക്ക് മാത്രമേ സൗന്ദര്യം ഉള്ളൂ എന്ന കാഴ്ചപാട് തെറ്റാണ്. ഒരാളുടെ നിറമല്ല, അയാളുടെ വ്യക്തിത്വത്തെ കാണിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കലും നിറംവെച്ച് ആരെയും അളക്കാനോ.. കുറച്ചുകാണാനോ ശ്രമിക്കാതിരിക്കുക. എന്നാണ് അമേയ തന്റെ പുതിയ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.