വളരെ വേഗത്തില്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ അഭിനേത്രിയാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ നിലപാടുകള്‍കൊണ്ടും വ്യത്യസ്തയാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ചെറുകുറിപ്പുകള്‍ പലപ്പോഴും ശ്രദ്ധയാവാറുണ്ട്. മാസ്ക് അണിഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്ന കൊവിഡ് കാല ജീവിതത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് അമേയയുടെ പുതിയ പോസ്റ്റ്.

മാസ്‌കുകള്‍ ധരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍കൊണ്ട് സോഷ്യല്‍മീഡിയ നിറയുമ്പോള്‍, എത്രയെത്ര ചിരികളാണ് മാസ്‌കിനുള്ളില്‍ ശ്വാസംമുട്ടിയിരിക്കുന്നതെന്ന് അമേയ ചോദിക്കുന്നു. പതിവുപോലെ ആശംസകളും സംശയങ്ങളുമൊക്കെയായി ആരാധകര്‍ ഈ പോസ്റ്റിനു താഴെയും എത്തുന്നുണ്ട്. അമേയ പങ്കുവച്ചിരിക്കുന്ന ചിത്രത്തിലെ വസ്ത്രത്തിന്‍റെ പേരെന്താണെന്നാണ് പലര്‍ക്കും അറിയേണ്ടത്. സാരിയോ ഫ്രോക്കോ എന്ന് സംശയിപ്പിക്കുന്ന തരത്തിലുള്ള ഒരു വസ്ത്രമാണ് ചിത്രത്തില്‍ അമേയ ധരിച്ചിരിക്കുന്നത്.

'എത്ര എത്ര ചിരികളാണ് മാസ്‌ക്കിനുള്ളില്‍ കിടന്ന് ശ്വാസം മുട്ടുന്നത്... ഇടയ്ക്ക് മനസ്സ് തുറന്നൊന്ന് ചിരിക്കാന്‍ ശ്രമിക്കാം. എല്ലാ ദുഃഖങ്ങളും പ്രശ്‌നങ്ങളും മറന്നുവെച്ച് വലിയൊരു ചിരി.' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് അമേയ കുറിച്ചിരിക്കുന്നത്.