മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അനുശ്രി തന്നെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

ടി.ആന്റ്.എം സിഗ്നേച്ചറണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവരെന്നെ ഒരു ചിത്രശലഭം കണക്കെ ആക്കിയെന്നും അനുശ്രി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. എന്നെകാണാന്‍ യക്ഷിക്കഥകളിലെ രാജകുമാരിയെപ്പോലെ ഉണ്ടോ എന്നും അനുശ്രി ചോദിക്കുന്നുണ്ട്. ഇളം റോസ് നിറത്തിലുള്ള ലെഹങ്കയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.