അവതാരകയായി എത്തി പിന്നീട് സീരിയലുകളിലേക്കും സിനിമകളിലേക്കും കടന്ന് മലയാളികളുടെ പ്രിയം നേടിയ താരമാണ് രശ്‍മി ബോബന്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ രശ്‍മി അടുത്തിടെ പങ്കുവച്ച ചില ഫോട്ടോഷൂട്ടുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ രശ്‍മി പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും അങ്ങനെതന്നെ.

'ഇന്നലെകളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, നാളേയ്ക്കുവേണ്ടി തയ്യാറെടുക്കൂ.. ഇന്നിവിടെയുണ്ട്.. അതില്‍ ജീവിക്കൂ'. എന്നുപറഞ്ഞാണ് രശ്മി തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മഞ്ഞ ബ്ലൗസിനോടൊപ്പം മഞ്ഞ മുന്താണിയോടെയുള്ള വെള്ള സാരിയാണ് രശ്മി ഉടുത്തിരിക്കുന്നത്. മനോഹരമായ  ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വേഗത്തില്‍ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു.

മനസ്സിനക്കരെ, അച്ചുവിന്‍റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള താരമാണ് രശ്മി ബോബന്‍. സംവിധായകന്‍ ബോബന്‍ സാമുവല്‍ ആണ് ഭര്‍ത്താവ്.