'കാര്‍ത്തികദീപം' പരമ്പരയിലെ ശ്രദ്ധേയ കഥാപാത്രത്തെയാണ് രശ്മി നിലവില്‍ അവതരിപ്പിക്കുന്നത്

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവ സാന്നിധ്യമായിരുന്ന രശ്മി വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു. കാര്‍ത്തികദീപം എന്ന പരമ്പരയിലെ ശ്രദ്ധേയ കഥാപാത്രത്തെയാണ് രശ്മി നിലവില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്മി പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും മറ്റു വിശേഷങ്ങളുമൊക്കെ പെട്ടന്നുതന്നെ ആരാധകര്‍ സ്വീകരിക്കാറുണ്ട്. രശ്മിയുടെ ഓണം സ്‌പെഷല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.

കേരളത്തനിമയുള്ള സെറ്റ് സാരിയും വര്‍ക്കുകളുള്ള ബ്ലൗസുമണിഞ്ഞ് വ്യത്യസ്തമായ ചിത്രങ്ങള്‍ ഇതിനോടകംതന്നെ ഫാന്‍ ഗ്രൂപ്പുകളിലൊക്കെ വൈറലായിക്കഴിഞ്ഞു. ചുവന്ന പ്രിന്‍റഡ് വര്‍ക്കുകളുള്ള സെറ്റ് സാരിയോടൊപ്പം ചുവപ്പ് ബ്ലൗസും പരമ്പരാഗതമായ രീതിയിലുള്ള ആഭരണങ്ങളും ഒപ്പം മുല്ലപ്പൂവും ചൂടിയാണ് ചിത്രത്തില്‍ രശ്മിയുള്ളത്. പ്രശസ്തമായ തൃശൂര്‍ കോടനാട്ട് എട്ടുകെട്ട് മനയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സുനിലാണ്. നിരവധി ആളുകളാണ് ചിത്രത്തിന് കമന്‍റുകളുമായി എത്തുന്നത്.

View post on Instagram
View post on Instagram

അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ തിളങ്ങിയ താരമാണ് രശ്മി. തിരിച്ചുവരവിലും രശ്മിയോട് പ്രേക്ഷകര്‍ പഴയ അടുപ്പം കാട്ടുന്നുവെന്നാണ് പരമ്പരകള്‍ക്കും, സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്കും ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാനാവുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona