എത്രയൊക്കെ ഹാഷ് ടാഗുകൾ ഉപയോഗിച്ചാലും, തലച്ചോറിന്‍റെ ഉപയോഗം കുറച്ചുവച്ചിരിക്കുന്ന സമൂഹത്തിന് ഒഴിവാക്കാനാകാത്ത ഒന്നാണ് ബോഡി ഷെയിമിംങ്. 

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് രശ്മി സോമന്റേത് (Reshmi Soman). സിനിമകളിലൂടേയും സീരിയലുകളിലൂടേയും മലയാളത്തില്‍ സജീവമായ രശ്മി താന്‍ നേരിട്ട ചില ദുരനുഭവങ്ങള്‍ പറയുകയാണ്. രശ്മിയുടെ യൂട്യൂബ് ചാനലായ റേയ്‌സ് വേള്‍ഡ് ഓഫ് കളേഴ്‌സ് (Rays world of colours) എന്നതിലൂടെയാണ് ഒരു വ്‌ലോഗ് (Vlog) എന്ന തരത്തില്‍ രശ്മി വീഡിയോ പങ്കുവച്ചത്. ജാതി മത പ്രായ ലിംഗ വിത്യാസമില്ലാതെ തുടരുന്ന ബോഡി ഷെയിമിംങിനെക്കുറിച്ചാണ് (Body Shaming) വീഡിയോയില്‍ രശ്മി സംസാരിക്കുന്നത്. സ്‌റ്റോപ് ബോഡി ഷെയിമിംങ് എന്ന ഹാഷ് ടാഗുകൊണ്ട് മാറുന്ന ഒന്നല്ല ചില കളിയാക്കലുകള്‍ എന്നുപറഞ്ഞാണ് രശ്മി വീഡിയോ തുടങ്ങുന്നത്.

തന്റെ തടിയെപ്പറ്റിയാണ് പലരും പറയാറുള്ളതെന്നാണ് രശ്മി പറയുന്നത്. സ്‌ക്രീനിലും മറ്റും പണ്ടുമുതലേ കാണുന്നവര്‍ തന്നെ ശ്രദ്ധിക്കുന്നു എന്ന തരത്തില്‍ പലതും താന്‍ വിട്ടുകളയാറുണ്ടെങ്കിലും ചിലര്‍ പിന്നാലെ നടന്ന് ഒരേ ഉപദ്രവമാണെന്നാണ് രശ്മി പറയുന്നത്. കൂടാതെ ഇത്തരക്കാരോട് നമ്മള്‍ ഏങ്ങനെയാണ് റിയാക്ട് ചെയ്യേണ്ടതെന്നും രശ്മി പറയുന്നുണ്ട്. സെല്‍ഫ് ലൗ എന്നതിലുപരിയായി ഈ ബോഡി ഷെയിമിംങിനെതിരെ മറ്റൊന്നും ഇല്ലായെന്ന് താന്‍ മനസ്സിലാക്കിയെന്നും, വല്ലാതെ നെഗറ്റീവ് ആക്കുന്നവരെ ഒഴിവാക്കണം എന്നും രശ്മി പറയുന്നുണ്ട്.

രശ്മിയുടെ വാക്കുകളിലൂടെ

'മുടി പോയല്ലോ, തടി കൂടിയല്ലോ, മുഖത്ത് കുരു വന്നല്ലോ, കണ്ണിന് ചുറ്റും കറുത്തല്ലോ.. തുടങ്ങിയാണ് പറച്ചിലുകള്‍. മനുഷ്യന്മാരായാല്‍ തടിക്കും മെലിയും മുടി പോകും.. സ്വാഭാവികമാണ്. മിക്കവരും രാവിലെ കണ്ണാടിയുടെ മുന്നില്‍ചെന്ന് ചാഞ്ഞും ചരിഞ്ഞും നോക്കിയാകും പുറത്തേക്ക് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കറിയാം അവരുടെ പ്രത്യേകതകള്‍. നമ്മള്‍ ഇങ്ങനെ ആളുകളെ ജഡ്ജ് ചെയ്യുമ്പോള്‍ അവരെത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് അറിയില്ല. വിലയിരുത്തലുകള്‍ എല്ലാവരും ഒരുപോലെയല്ല എടുക്കുക. അത്തരം ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലര്‍ ആകെ തളര്‍ന്നുപോകും. എനിക്കും പലപ്പോഴും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം ഞാന്‍ എടുത്ത തീരുമാനം ഐ ലൗ മൈസെല്‍ഫ് എന്നതാണ്. ശരിക്കും എന്നെ എനിക്ക് ഇഷ്ടമാണ്. ഞാനല്ലാതെ മറ്റാരും എന്ന ഇഷ്ടപ്പെടാന്‍ ഇല്ല. നമ്മളെപ്പറ്റി അറിയാവുന്നത് നമുക്കും, മറ്റ് ചുരുക്കം ചിലര്‍ക്കുമാണ്.

അതോടൊപ്പം തന്നെ തനിക്ക് കഴിഞ്ഞ ദിവസം നേരിടേണ്ടിവന്ന ഒരു അനുഭവവും രശ്മി പറയുന്നുണ്ട്. 'തന്റെ സുഹൃത്തെന്ന് ഇത്രനാള്‍ നടിച്ച ഒരാള്‍ പലപ്പോഴായി തന്നെ കളിയാക്കുമായിരുന്നു. ഒരു മോട്ടിവേഷന്‍ എന്ന തരത്തിലായിരുന്നു കളിയാക്കലുകള്‍. വലപ്പോഴും ഞാന്‍ സില്ലിയാക്കി വിട്ടു. എന്നാലും പലപ്പോഴും ഞാന്‍ പറഞ്ഞത് ഇങ്ങനെയൊന്നും സംസാരിക്കേണ്ട എന്നായിരുന്നു. എന്നിട്ടൊന്നും വലിയ മാറ്റമൊന്നും ഉണ്ടായില്ല. അങ്ങനെ എന്തും പറയാം എന്ന ധൈര്യം ആ ഫ്രണ്ടിന് വന്നതോടെ, കഴിഞ്ഞദിവസം എന്റെ തടിയെ വളരെ മോശം വാക്കുകളിലൂടെ എന്റെ തടിയെപ്പറ്റി പറഞ്ഞു. ഏറ്റവും മോശമായ കാര്യം എന്താണെന്നുവച്ചാല്‍ എനിക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല. ഞാന്‍ സ്തബ്ധയായി നിന്നുപോയി. എന്നിട്ടും അയാള്‍ നിര്‍ത്തിയില്ല.. അയാള്‍ ചിരിച്ച് മറിഞ്ഞ് അങ്ങോട്ട് സംസാരിക്കുകയാണ്. എനിക്ക് തോനുന്നില്ല അദ്ദേഹമൊരു ഫ്രണ്ട് ആണെന്ന്. ആയിരുന്നെങ്കില്‍ അയാള്‍ അങ്ങനെ പെരുമാറില്ലായിരുന്നു. അതിനെല്ലാം ഉത്തരം പറഞ്ഞെങ്കില്‍ ഞാനും അയാളും തമ്മില്‍ വ്യത്യാസമൊന്നും ഉണ്ടാകില്ലായിരുന്നു.'

വീഡിയോ കാണാം

YouTube video player