മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ താരമാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്റെ ടാലന്റ് ഷോയിലൂടെയാണ് സ്വാതിക്ക് അഭിനയത്തിന് അവസരം ലഭിക്കുന്നത്. പിന്നീട് ചെമ്പട്ട് എന്ന സീരിയലിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. ജോയ്‌സിയുടെ ജനപ്രിയ നോവലിന്റെ സീരിയല്‍ ആവിഷ്‌ക്കാരമായ ഭ്രമണത്തിലെ കഥാപാത്രമാണ് സ്വാതിയെ ജനപ്രിയ താരമാക്കി മാറ്റിയത്. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. സാഷ്യല്‍മീഡിയയില്‍ സജീവമായ സ്വാതി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം, പെട്ടന്നുതന്നെയാണ് വൈറലാകുന്നത്.

കഴിഞ്ഞദിവസം സ്വാതി പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയ ഇരുകയ്യുംനീട്ടി ഏറ്റെടുത്തിരിക്കുന്നത്. കാര്‍ത്തുമ്പി എന്ന അടിക്കുറിപ്പോടെയാണ് സ്വാതി പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രങ്ങളിലൊന്നായ തേന്മാവിന്‍ കൊമ്പത്തിലെ ശോഭനയുടെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലാണ് സ്വാതി ചിത്രത്തില്‍. മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ട് കോര്‍ത്തിണക്കിയ ഒരു വീഡിയോയും സ്വാതി പങ്കുവച്ചിട്ടുണ്ട്. ഗാനരംഗത്തില്‍ ശോഭന അണിഞ്ഞ തരത്തിലുള്ള വസ്ത്രവും, ആഭരണങ്ങളും അണിഞ്ഞാണ് സ്വാതി ചിത്രത്തിലും വീഡിയോയിലും എത്തിയിട്ടുള്ളത്.