Asianet News MalayalamAsianet News Malayalam

'ഇതില്‍നിന്ന് കുട്ടികള്‍ക്ക് എന്നാണാവോ സ്വാതന്ത്ര്യം കിട്ടുക'; അശ്വതി ചോദിക്കുന്നു

മകള്‍ പദ്‍മയുടെ ചിത്രവും കുറിപ്പും പങ്കുവച്ച് അശ്വതി

malayalam anchor and actress aswathy sreekanth shared independence day special note about freedom from corona
Author
Thiruvananthapuram, First Published Aug 17, 2021, 11:39 PM IST

നടിയും അവതാരകയുമായി മലയാളികളുടെ പ്രിയം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് മിനിസ്‌ക്രീനില്‍ എത്തിയതെങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെ അശ്വതി അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഇനി അഭിനയിച്ചാല്‍ മതിയെന്നാണ് അശ്വതിയോട് ആരാധകര്‍ പറയുന്നത്. ചക്കപ്പഴം പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. താരത്തിന്‍റെ മകളായ പദ്‍മയും ആരാധകരുടെ പ്രിയങ്കരിയാണ്. രണ്ടാമതൊരു കുട്ടിയെ കാത്തിരിക്കുകയാണ് താരമിപ്പോള്‍.

കഴിഞ്ഞദിവസം അശ്വതി പങ്കുവച്ച മകള്‍ പദ്മയുടെ ചിത്രവും കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തോട് അുനുബന്ധിച്ച് സ്‌കൂളിലെ  ഓൺലൈന്‍ പ്രോഗ്രാം കഴിഞ്ഞുനില്‍ക്കുന്ന മകളുടെ ചിത്രമാണ് അശ്വതി പങ്കുവച്ചത്. എപ്പോഴാണ് സ്‌കൂളില്‍ സഹപാഠികളുടെ തോളില്‍ കയ്യിട്ട് നടക്കാനുള്ള സ്വാതന്ത്ര്യം ഈ കുട്ടികള്‍ക്ക് കിട്ടുക എന്നാണ് അശ്വതി കുറിപ്പിലൂടെ ചോദിക്കുന്നത്. കൂടാതെ സ്വാതന്ത്ര്യം നഷ്ടമാകുമ്പോഴാണല്ലോ നമുക്ക് സ്വാതന്ത്ര്യബോധം വളരുന്നതെന്നും പറയുന്നു. കൂടാതെ എല്ലാവര്‍ക്കും മനോഹരമായ സ്വാതന്ത്ര്യദിനാശംസകളും നേര്‍ന്നാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

അശ്വതിയുടെ കുറിപ്പ് ഇങ്ങനെ

''സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഡാന്‍സ് കളിച്ചിട്ട് നില്‍ക്കുന്ന നില്‍പ്പാണ്... ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍ നിന്നിറങ്ങി ചെന്ന് കൂട്ടുകാരുടെ തോളില്‍ കൈയിട്ട് നടക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്നാണോ ഇനി സ്വാതന്ത്ര്യം കിട്ടുക! സ്വാതന്ത്ര്യത്തിന്‍റെ വില അത് നിഷേധിക്കപ്പെടുമ്പോള്‍ മാത്രമാണല്ലോ പലപ്പോഴും തിരിച്ചറിയുക.''

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios