നടിയും അവതാരകയുമായ എലീന പടിക്കൽ മലയാളികൾക്ക് സുപരിചിതയായ താരമാണ്. വിവിധ ഷോകളിലൂടെ തന്റേതായ ശൈലിയിൽ ശ്രദ്ധേയയാകാൻ താരത്തിന് സാധിച്ചു. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെയായിരുന്നു താരത്തെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത്.

ഷോയുടെ തുടക്കം മുതൽ അവസാനം വരെ ഒരേ രീതിയിലുള്ള പെരുമാറ്റത്തിലൂടെ എലീന കയ്യടി നേടുകയും ചെയ്തു. ഷോയിൽ തന്റെ വിശേഷങ്ങളെല്ലാം എലീന തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ ഇഷ്ടത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ഷോയിലൂടെ പ്രേക്ഷകർ അറിഞ്ഞിരുന്നു.  

സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.  ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് എലീന. ' ഇതാണ് എന്റെ കുടുംബം' സിംപിൾ ആണ് പക്ഷെ, പവർഫുള്ളാണ്.... അപ്പൻ അമ്മീ എന്നായിരു താരം കുറിച്ചത്.