അവതാരകരുടെ കൂട്ടത്തില്‍ എളുപ്പം ആരാധക ശ്രദ്ധ നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. സ്വതസിദ്ധമായ ശൈലി തന്നെയാണ് അശ്വതിയുടെ മുടക്കുമുതല്‍. തിരിക്കുകള്‍ക്കിടയിലെല്ലാം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. തന്‍റെ നിലപാടുകള്‍ പരസ്യമായി പറയാന്‍ മടികാണിക്കാറുമില്ല. കുടുംബത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും അശ്വതി വിശേഷങ്ങള്‍ പറയും. എഴുത്തുകാരി കൂടിയായ അശ്വതിയുടെ വാക്കുകള്‍ ആവേശത്തോടെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. 

പെസഹ ദിനത്തില്‍ അശ്വതി ഒരു കുറിപ്പ് പങ്കുവച്ചതാണ് ഇപ്പോള്‍ പുതിയ ചര്‍ച്ച. 'എന്റെ ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോൾ അന്ന് ഹൃദയം തകർന്ന് കരഞ്ഞ അമ്മ ഇന്നലെ എന്നെ ഫോൺ ചെയ്ത് പറയുന്നു ‘നാളെ പെസഹാ അല്ലേടി, അനറ്റിന് അവളുടെ വീട്ടിൽ പോവാൻ പറ്റൂല്ലല്ലോ, അവളുടെ അമ്മയോട് ചോദിച്ച് ഞാൻ പെസഹാപ്പം ഉണ്ടാക്കാൻ പോവ്വാ’ന്ന് !!😄 അങ്ങനെ ഉണ്ടാക്കിയ അപ്പമാണ് ഇത് ! പിന്നല്ല...യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ 😘
ജാതിയ്ക്കും മതത്തിനും അപ്പുറം നില നിൽക്കേണ്ടത് മനുഷ്യ സ്നേഹമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകൾ' എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്. നിരവധി ആളുകള്‍ ആശംസകളുമായി എത്തുമ്പോള്‍ ചിലര്‍ പെസഹ അപ്പത്തിന്‍രെ രൂപത്തെ കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്. അങ്ങനെ പോയ ഒരു ചര്‍ച്ചയ്ക്കിടെ ആരാധകനിട്ട കമന്‍റും വൈറലാവുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 

എന്റെ ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോൾ അന്ന് ഹൃദയം തകർന്ന് കരഞ്ഞ അമ്മ ഇന്നലെ എന്നെ ഫോൺ ചെയ്ത് പറയുന്നു ‘നാളെ പെസഹാ അല്ലേടി, അനറ്റിന് അവളുടെ വീട്ടിൽ പോവാൻ പറ്റൂല്ലല്ലോ, അവളുടെ അമ്മയോട് ചോദിച്ച് ഞാൻ പെസഹാപ്പം ഉണ്ടാക്കാൻ പോവ്വാ’ന്ന് !!😄 അങ്ങനെ ഉണ്ടാക്കിയ അപ്പമാണ് ഇത് ! പിന്നല്ല...യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ 😘 ജാതിയ്ക്കും മതത്തിനും അപ്പുറം നില നിൽക്കേണ്ടത് മനുഷ്യ സ്നേഹമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകൾ !! ❤️ @ann.amal

A post shared by Aswathy Sreekanth (@aswathysreekanth) on Apr 9, 2020 at 7:45am PDT

 'നല്ല കാര്യത്തിന് വേണ്ടി അശ്വതി ഏറ്റവും നന്നായി എഴുതിയ ഒരു പോസ്റ്റ്‌ ചില പൊട്ട കിണറ്റിലെ തവള പോലുള്ള ചേട്ടൻ മാരും ചേച്ചിമാരും പെസഹ അപ്പത്തിന്റെ ഷെയ്പ് ഡിസ്‌കസ് ചെയുന്ന തരത്തിലാക്കി... കേരളത്തിൽ ഓരോ നാട്ടിലും ഓരോ രീതിയിലാണ് പെസഹ അപ്പം ഉണ്ടാക്കുന്നത്.. കോട്ടയം ഭാഗത്തു കൂടുതലായും ഇങ്ങനെയാണ ഉണ്ടാക്കുന്നത്‌ എന്നാൽ എറണാകുളം ജില്ലയിൽ വേറെ രീതിയിലും... എന്റെ നാടായ കോതമംഗലത്തു തീയിൽ ചുട്ടെടുക്കുന്ന രീതിയിലും അപ്പം ഉണ്ടാക്കുന്നുണ്ട്... അതുകൊണ്ട് ഷെയ്പ്പ് പ്രശ്നമല്ല... ജാതി മത ചിന്തകൾ മറന്നു ഈ കൊറോണ കാലം കടന്നു ഒരുമയോടെ മുന്പോട്ടുപോകുന്ന ഒരു നാളെക്കായി പ്രാർത്ഥിക്കാം- എന്നായിരുന്നു ആരാധകന്‍ കമന്‍റ് ചെയ്തത്.