സിനിമാ താരങ്ങളേയും മിനിസ്‌ക്രീന്‍ താരങ്ങളെയും പോലെതന്നെയാണ് ആരാധകര്‍ക്ക് അവതാരകരും. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്‍മി നക്ഷത്ര. താരത്തിന്റെ സംസാരശൈലിയും അവതരണരീതിയുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മിനി സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ലക്ഷ്‍മി സജീവമാണ്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അവതാരക ലക്ഷ്‍മി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഫോട്ടോഷൂട്ടുകളുമായി നിറഞ്ഞുനില്‍ക്കാറുള്ള  അവതാരക ലക്ഷ്‍മയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണിപ്പോള്‍ ഇപ്പോള്‍ ശ്രദ്ധേയകാകുന്നത്.

'ഒരു മലയാളിപ്പെണ്‍കൊടിക്കും സാരിയുടെ മായാജാലത്തോട് നോ പറയാന്‍ കഴിയില്ല'  എന്ന ക്യാപ്ഷനോടെയാണ് റെഡ് കളര്‍ സാരിയും പച്ച ബ്ലൗസുമായുള്ള തന്റെ ഏറ്റവുംപുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവച്ചത്. എസ് എച്ച് ഡിസൈനര്‍ സ്‌റ്റോറാണ് കോസ്റ്റിയൂം ഭംഗിയാക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് അവതാരകയായ ലക്ഷ്‍മിക്ക് ആശംസകളുമായെത്തുന്നത്. സാരിയില്‍ താരം കൂടുതല്‍ ഭംഗിയായിരിക്കുന്നുവെന്നാണ് എല്ലാവരുംതന്നെ അഭിപ്രായപ്പെടുന്നത്.