കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ലക്ഷ്മി പങ്കുവച്ച റീല്‍ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്

മിനിസ്‌ക്രീന്‍ അവതാരകര്‍ എന്നാല്‍ സിനിമാ, സീരിയല്‍ താരങ്ങളെപ്പോലെ തന്നെയാണ് ആരാധകര്‍ക്ക്. അവര്‍ക്കായി ഫാന്‍ പേജുകളും ഫാന്‍ ഫൈറ്റ് പോലും സോഷ്യല്‍മീഡിയയിലെ സ്ഥിരം കാഴ്ചയുമാണ്. അത്തരത്തില്‍ പെട്ടന്നുതന്നെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മനോഹരമായ ഭാഷാശൈലിയും നിറപുഞ്ചിരിയും അവതരണത്തിലെ വ്യത്യസ്തയുമാണ് ലക്ഷ്മിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ജീവിതത്തിലെ വിശേഷങ്ങളെല്ലാംതന്നെ ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ലക്ഷ്മി തുടങ്ങിയ യൂട്യൂബ് ചാനലിന് നിലവില്‍ ഏഴ് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ലക്ഷ്മി പങ്കുവച്ച റീല്‍ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. യുവാക്കളുടെ ഹൃദയമിടിപ്പായ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ മനോഹരമായി ഓടിക്കുന്ന വീഡിയോയാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. ബുള്ളറ്റ് ഓടിക്കുന്ന സ്ത്രീകള്‍ നിരവധി നാട്ടിലുണ്ടെങ്കിലും ഒരു വനിതാ സെലിബ്രിറ്റിയെ ബുള്ളറ്റില്‍ കാണുന്നതിലുള്ള അതിശയമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. പുതിയ വ്‌ളോഗ് ഷൂട്ടിന്‍റെ ഭാഗമായാണ് ലക്ഷ്മി ബുള്ളറ്റില്‍ കയറിയത്. ലക്ഷ്മിയുടെ ഫാന്‍ പേജുകളും, ആരാധകരും വീഡിയോ വൈറലാക്കിക്കഴിഞ്ഞു. അടുത്തിടെ ബഗ്ഗിയോടിക്കുന്ന ലക്ഷ്മിയുടെ വീഡിയോയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

ലക്ഷ്മി ഏറെ ആസ്വദിച്ച് ചെയ്യുന്ന പ്രവര്‍ത്തിയാണ് വ്‌ളോഗിംഗ് എന്നാണ് ആരാധകരുടെ പക്ഷം. ലക്ഷ്മി കൊണ്ടുവരുന്ന ഉള്ളടക്കങ്ങള്‍ തങ്ങളെ ഒട്ടും ബോറടിപ്പിക്കാറില്ല എന്നതാണ് അവര്‍ അതിനു പറയുന്ന കാരണം. അതുകാരണം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉള്ളതുപോലെ യൂട്യൂബിലും ലക്ഷ്മിക്ക് ഇത്രയധികം ഫോളേവേഴ്‌സ് ഉണ്ടാവാന്‍ കാരണം. 

View post on Instagram