ടിക് ടോക്കടക്കമുള്ള 59 ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണവുമായി എത്തിയത്. ടിക് ടോക്ക് നിരോധിച്ചതിൽ വിഷമമുണ്ടെന്നും ഇല്ലെന്നുമടക്കം പലരും പ്രതികരിച്ചു. എന്നാൽ ഇത്രയും ജനകീയമായൊരു പ്ലാറ്റ്ഫോം നിരോധിച്ചപ്പോൾ പലർക്കും കുറച്ചുദിവസമെങ്കിലും വിഷമമുണ്ടാകുമെന്നാണ് വ്ളോഗറും ടിക്ക് ടോക്ക് താരവുമായ ലക്ഷ്മി മേനോന്റെ പക്ഷം. എങ്ങനെ ഈ പ്രതിസന്ധിയെ മറികടക്കാമെന്ന് പറയുകയാണ് ലക്ഷ്മി ത്നറെ വ്ളോഗിലൂടെ.

വ്ലോഗറും ടിക് ടോക്ക് താരവുമായി ലക്ഷ്മി മേനോൻ നടനും അവതാരകനുമായ മിഥുന്‍റെ ഭാര്യ ഭാര്യയാണ്. നിരവധി മലയാളം ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് മിഥുന്‍. എന്നാല്‍ സിനിമകളിലെ മുഥുനേക്കാല്‍ ഇപ്പോൾ പ്രേക്ഷകര്‍ക്ക് പരിചയം ടെലിവിഷന്‍ സ്ക്രീനില്‍ അവതാരകനായി എത്തുന്ന മിഥുനെയാണ്. കോമഡി ഉത്സവം എന്ന പരിപാടിയില്‍ സ്വതസിദ്ധമായ ശൈലിയിയിലുള്ള മിഥുന്‍ രമേഷിന്‍റെ അവതരണം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. മിഥുനും ലക്ഷ്മിയും നിരന്തരം വീഡിയോകളുമായി എത്താറുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

ടിക് ടോക് ബാൻ

A post shared by Lakshmi Menon✌🎥 (@lakshmimenon89) on Jul 3, 2020 at 3:37am PDT