രു സിനിമാ നടന്‍ എന്നതിലുപരിയായി മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിഥുന്‍ രമേഷ്. സീരിയല്‍ മേഖലയില്‍ നിന്നുമാണ് മിഥുന്‍ സിനിമയിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ ശ്രദ്ധിക്കപ്പെട്ട വേഷം കൈകാര്യം ചെയ്തിനുശേഷം, മലയാള സിനിമയില്‍ മിഥുന്‍ സജീവമായിരുന്നു. എന്നാല്‍ നടന്‍ എന്നതിനേക്കാള്‍ താരത്തെ ജനഹൃദയങ്ങളില്‍ സ്ഥാപിച്ചത് അവതാരകനായിട്ടാണ്. മനോഹരമായ ചിരിയും, മൃദുവായ സംസാരവുമാണ് മിഥുനെ നെഞ്ചിലേറ്റാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. താരം പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'എന്നെ മോട്ടിവേറ്റ് ചെയ്തുകൊണ്ട് കൂടെ നിന്നവര്‍ക്കെല്ലാം ഒരുപാട് നന്ദിയുണ്ട്. സൈക്ലിംങ് ഇപ്പോന്റെ പ്രിയപ്പെട്ട ഹോബിയായിരിക്കുന്നു.. എത്രകാലത്തേക്കെന്ന് അറിഞ്ഞുകൂട.' എന്നാണ് തന്റെ ഏറ്റവും പുതിയ ചിത്രത്തോടൊപ്പം മിഥുന്‍ കുറിച്ചിരിക്കുന്നത്. മൂന്നാഴ്ച മുന്നേയാണ് മിഥുന്‍ സൈക്ലിംങ് തുടങ്ങിയത്. അന്ന് താരം പങ്കുവച്ച ചിത്രത്തിന് ചാക്കോച്ചന്‍ അടക്കമുള്ള താരങ്ങളായിരുന്നു അഭിനന്ദനവുമായെത്തിയിരുന്നത്. കൊറോണ ലോക്ഡൗണ്‍ തുടങ്ങിയതോടെ വന്‍ ജനപ്രിയതയാണ് സൈക്കിളിനു കിട്ടിയിരിക്കുന്നത്. ഫിറ്റ്‌നസിന്റെ ഭാഗമായി കൂടുതല്‍ ആളുകളാണ് സൈക്ലിംങിലേക്ക് വന്നിരിക്കുന്നത്. സൈക്കിളിനൊപ്പം എന്നുപറഞ്ഞ് അടുത്തിടെ രമേഷ് പിഷാരടി പങ്കുവച്ച് ചിത്രവും സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു.

ദുബായിലേക്ക് താമസം മാറിയ താരം ദുബായ് ഹിറ്റ് എഫ്.എമ്മിലൂടെയാണ് വീണ്ടും പ്രേക്ഷകര്‍ക്കിടയിലേക്ക് ശബ്ദമായെത്തുന്നത്, അവിടെനിന്നുമാണ് മിഥുന്‍ കോമഡി ഉത്സവത്തിന്റെ അവതാരകനായെത്തുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാകാന്‍ മിഥുന് കഴിഞ്ഞു. മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും ടിക് ടോക്കിലൂടെ ആരാധകര്‍ക്ക് പ്രിയംങ്കരാണ്.