കണ്ണനും അച്ചുവും പുതിയ ശിവാഞ്ജലിയാകുമോ എന്നും ആരാധകർ സംശയം ഉന്നയിക്കുന്നുണ്ട്.
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പരമ്പരയാണ് സാന്ത്വനം (Santhwanam serial). ഒരു കൂട്ടുകുടുംബത്തിന്റെ മനോഹരമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലൂടെയായിരുന്നു പരമ്പര റേറ്റിംഗിലും ആരാധകരെ ഉണ്ടാക്കുന്നതിലും മുന്നിലേക്കെത്തിയത്. കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. ശിവാഞ്ജലി (sivanjali) എന്ന പ്രണയജോഡികളെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒരു പാന്‍ ഇന്ത്യന്‍ (മിക്കവാറും എല്ലാ ഭാഷകളിലുമുള്ള പരമ്പരയാണ് പാന്‍ ഇന്ത്യന്‍ പരമ്പര എന്നത്) പരമ്പരയാണ് സാന്ത്വനം എന്നു പറയാം. ഓരോ ഭാഷയിലും വ്യത്യസ്തമായ പേരുകളും കഥാപാത്രങ്ങളുമാണ് ഉള്ളതെങ്കിലും എല്ലായിടത്തും പരമ്പരയുടെ റേറ്റിംഗ് കുത്തനെ തന്നെയാണ്.
പരമ്പരയില്‍ കാണിക്കുന്ന സാന്ത്വനം വീട്ടിലെ ബാലന്‍-ദേവി ദമ്പതികള്‍ മക്കള്‍ പോലും വേണ്ടെന്നുവച്ചാണ്, അനിയന്മാരെ വളര്‍ത്തുന്നത്. പരസ്പര സ്നേഹത്തിലൂന്നി മുന്നോട്ട് പോകുന്ന അനിയന്മാരില്‍ രണ്ട് പേരുടെ വിവാഹവും ഒന്നിച്ചായിരുന്നു. അതിലൂടെയായിരുന്നു പരമ്പര രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മു്‌ന്നോട്ട് പോയിരുന്നത്. മനോഹരമായ മൂഹൂര്‍ത്തങ്ങള്‍ മാത്രമല്ല കഥാപരമായി നല്ലതായിരുന്ന പല സംഭവവികാസങ്ങളും പരമ്പരയില്‍ നടക്കുന്നുണ്ട്. ചില തെറ്റിദ്ധാരണകളും, ചിലരുടെ കരുതിക്കൂട്ടിയുള്ള പ്രശ്‌നം സൃഷ്ടിക്കലുമെല്ലാം മനോഹരമായിരുന്ന പരമ്പരയെ ഇടയ്‌ക്കെല്ലാം സംഘര്‍ഷഭരിതമാക്കി മാറ്റിയിട്ടുമുണ്ട്. അങ്ങനെയുള്ള ഒരു പ്രശ്‌നത്തില്‍ പെട്ടാണ് വീട്ടിലെ എല്ലാമെല്ലാമായ ബാലനും-ദേവിയും സാന്ത്വനം വീട് വിട്ട് തറവാട്ടിലേക്ക് പോകുന്നത്.
ഈ പോക്കിന് പിന്നില്‍ വീട്ടിലെ പ്രശ്‌നങ്ങളേക്കാളുപരിയായി ദേവിയുടെ ആചാരപരവും വിശ്വാസപരവുമായ കാരണങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എല്ലാ കതാപാത്രങ്ങളും ഇപ്പോഴും സ്‌നേഹത്തില്‍ തന്നെയാണ്. തറവാട്ടിലായുള്ള ദേവിയേയും ബാലനേയും കാണാന്‍ സാന്ത്വനത്തിലെ ഇളയ അിയനായ കണ്ണന്‍ എത്തുന്നതും മറ്റുമാണ് നിലവിലെ എപ്പിസോഡുകളെ രസകരമാക്കുന്നത്.
ബാലന്റേയും ദേവിയുടേയും കൂടെ അമ്പലത്തിലെത്തുന്ന കണ്ണന്റെ ചെരുപ്പിന് മുകളില്‍ ഒരു പെണ്‍കുട്ടി ചെരുപ്പ് ഊരിയിടുകയായിരുന്നു. എന്നാല്‍ അത് കാണുന്ന കണ്ണന്‍ ആ ചെരുപ്പ് കാലുകൊണ്ട് തട്ടി മാറ്റുന്നു. പിന്നീടങ്ങോട്ട് രണ്ടുപേരും പരസ്പരം ദേഷ്യപ്പെടുകയായിരുന്നു. മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ എന്റെ സ്വഭാവം മാറും എന്നെല്ലാം പറയുന്ന പെണ്‍കുട്ടി കണ്ണനെകൊണ്ട് എടുത്തെറിഞ്ഞ ചെരുപ്പ് എടുപ്പിക്കുന്നുമുണ്ട്. തന്നെ ഒരു പെണ്‍കുട്ടി ചീത്ത വിളിച്ചെന്ന് ബാലനോട് പറയുന്ന കണ്ണനോട്, അങ്ങനെ ആരും വെറുതെ ചീത്ത വിളിക്കില്ലെന്നും, എന്താണ് സംഭവിച്ചതെന്നുമെല്ലാമാണ് ബാലന്‍ ചോദിക്കുന്നത്. എന്നാല്‍ അമ്പലത്തില്‍ വരുന്നത് എന്തിനാണെന്നും, ആരെയാണ് നോക്കി നടക്കുന്നത് എന്നെല്ലാം ചോദിച്ച് ദേവി സീന്‍ കളറാക്കുന്നുണ്ട്. ഇനി പരമ്പരയിലേക്ക് പുതിയൊരു ശിവാഞ്ജലി എത്തുകയാണോ എന്നാണ് ആരാധകരുടെ സംശയം.
