ബിഗ് ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തുന്നതിന് മുമ്പ് അധികമാരും അറിയാതിരുന്ന മോഡലായിരുന്നു രേഷ്മ രാജന്‍. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്ക് ഈ ശക്തമായ നിലപാടുള്ള പെണ്‍കുട്ടിയെ നന്നായി അറിയാം. ബിഗ് ബോസ് വീട്ടിലെത്തിയിട്ടും കാര്യമായി ശ്രദ്ധ പടിച്ചുപറ്റാന്‍ രേഷ്മയ്ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും വീട്ടിനുള്ളില്‍ നടന്ന ചില സംഭവങ്ങള്‍ രേഷ്മയെ താരമാക്കി.

ഒരു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍, മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാര്‍ മുളക് തേച്ചതായിരുന്നു വലിയ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കിയത്. തുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം രേഷ്മയുടെ ഉറച്ച തീരുമാനത്തിന് ശേഷം, രജിത്തിനെ പുറത്താക്കുകയായിരുന്നു. രേഷ്മയുടെ അന്തിമ വിധി ശരി വയ്ക്കുകയായിരുന്നു ബിഗ്‌ബോസ്.

സംഭവത്തിന് പിന്നാലെ രേഷ്മയും എവിക്ഷനിലൂടെ പുറത്തേക്കെത്തി. ഒരാഴ്ചയ്ക്ക് ശേഷം കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഷോ തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്കെത്തിയ രേഷ്മയ്ക്ക് നിരവധി ആരാധകര്‍ക്കൊപ്പം വിരോധികളുമുണ്ടായി. എന്നാല്‍ ഇതിലൊന്നും കൂസാതെയാണ് താരത്തിന്റെ ഇപ്പോഴതത്തെയും നിലപാടുകള്‍.

ഇപ്പോഴിതാ ചില ചിത്രങ്ങള്‍ കുത്തിപ്പൊക്കി വിവാദമാക്കുകയാണ് സോഷ്യല്‍ മീഡിയ രേഷ്മ നായര്‍ എന്ന പേരില്‍ (ബൈപൊളാര്‍ മസ്താനി) എന്ന രണ്ടാം പേരിലുള്ള പേജില്‍ പുറത്തുവന്ന ചിത്രങ്ങള്‍ക്കാണ്  ചിലര്‍ മോശമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. കൊവിഡ് കാലത്താണോ ഫോട്ടോഷൂട്ട് എന്നാണ് ചിലരുടെ ചോദ്യം. 

എന്നാല്‍ ഇത് താരം മുമ്പ് പകര്‍ത്തിയ ചിത്രങ്ങളാണെന്നും വിധ്വേഷം മുന്‍നിര്‍ത്തി ചിലര്‍ ആക്രമിക്കുകയാണെന്നും രേഷ്മയെ പിന്തുണയക്കുന്നുവരും കമന്റുകള്‍ പറയുന്നു. പല ഗ്രൂപ്പുകളിലും പുതിയ ഫോട്ടോഷൂട്ട്  എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമെ പേജിന് 11കെ ഫോളോവേഴ്‌സുണ്ടെങ്കിലും,  ഇത് തുടങ്ങിയത് ജനുവരി ഏഴിനാണ്. അതായത് ബിഗ് ബോസ് തുടങ്ങി രണ്ടാം ദിവസം. അതുകൊണ്ടുതന്നെ ഇത് രേഷ്മ തന്നെ കൈകാര്യം ചെയ്യുന്ന പേജാണെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്ന് ചുരുക്കം.