ബിഗ്ബോസ് മലയാളം രണ്ടാംസീസണിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് വീണ നായര്‍. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്ബോസ് വീട്ടില്‍ കാഴ്ചവെച്ചത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ വൈറലാക്കാറുണ്ട്. ഇപ്പോളിതാ വീണയുടെ പുതിയ ചിത്രവും കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മഞ്ജു പിള്ള ലോക്ഡൗണ്‍കാലത്ത് ഫാം തുടങ്ങിയ വാര്‍ത്ത അടുത്തിടെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഹരിയാനയില്‍നിന്നും പോത്തുകളെ ഇറക്കുമതി ചെയ്തതുംമറ്റും ചിത്രങ്ങളും വീഡിയോകളുമായാണ് വൈറലായിരുന്നത്. ഇപ്പോളിതാ വീണാ നായര്‍ മകനൊപ്പം മഞ്ജു പിള്ളയുടെ ഫാം കാണാനെത്തിയിരിക്കുകയാണ്.

ലോക്ഡൗണില്‍ ഗള്‍ഫില്‍ കുടുങ്ങിയ വീണ അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ക്വാറന്റൈനുശേഷം സുഹൃത്തുക്കളെ കാണാനിറങ്ങിയ വീണയാണ് ഫാം സന്ദര്‍ശിക്കുന്നതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

തട്ടീം മുട്ടീം എന്ന ഹാസ്യപരമ്പരയില്‍ പ്രധാനകഥാപാത്രമായ മോഹനവല്ലിയുടെ നാത്തൂനായ കോകിലയായാണ് വീണ എത്തിയിരുന്നത്. 'എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്ന്, മഞ്ജുചേച്ചി.. എന്റെ മോഹനവല്ലിയുടെ ഫാമില്‍ പോയി അവസാനം മഞ്ജുചേച്ചിയെ ഒന്ന് കാണാനായി.. ലബ് യു.' എന്നാണ് വാണ ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. അമ്പുച്ചനെ എടുത്തുനില്‍ക്കുന്ന വീണയെ സെല്‍ഫിയില്‍ പകര്‍ത്തിയത് മഞ്ജുവാണ്. കോകിലയായി എപ്പോള്‍ തട്ടീം മുട്ടീയിലേക്കും മടങ്ങിവരും എന്നാണ് ആരാധകര്‍ വീണയോട് ചോദിക്കുന്നത്.