നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് വീണ നായർ. വെള്ളിമൂങ്ങയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വീണയുടെ തട്ടീം മുട്ടീം എന്ന പരമ്പരയിലെ കോകിലയെന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടി. ഇങ്ങനെ തുടരുന്നതിനിടെയാണ് താരത്തിന്റെ ബിഗ് ബോസ് പ്രവേശം. രണ്ടാം സീസൺ ബിഗ് ബോസിലെത്തിയ താരം വലിയൊരു ആരാധകക്കൂട്ടത്തെയും സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ വീണയുടെ സോഷ്യൽ മീഡിയ കുറിപ്പുകളെല്ലാം വൈറലാണ്. തന്റെ അമ്പൂച്ചന്റെയും കണ്ണേട്ടന്റെയും  വിശേഷങ്ങളും തന്റെ ഏറ്റവും സ്വകാര്യമായ സന്തോഷങ്ങൾ പോലും വീണ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ത്രോബാക്ക് ചിത്രം പങ്കുവയ്ക്കുകയാണ് വീണ.  ഒരു കുറിപ്പും താരം എഴുതുന്നുണ്ട്.

കുറിപ്പിങ്ങനെ..

'കുഞ്ഞുവീണാ.. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങൾ, നമ്മുടെ ബാല്യം. തിരിച്ചു കിട്ടിയിരുന്നെങ്കിൽ ആ ദിവസങ്ങൾ. അച്ഛനും, അമ്മക്കും ചേട്ടനുമൊപ്പം വാശിപിടിച്ചു കളിച്ചു ചിരിച്ചുല്ലസിച്ചു നടന്നിരുന്ന ആ ദിനങ്ങൾ....ബാല്യത്തോളം മനോഹരമായ മറ്റൊന്നില്ല... വീണകുട്ടി എന്ന വിളി ഇപ്പഴും ചെവിയിൽ മുഴങ്ങുന്നു.... ഇനി ഒരിക്കലും കേൾക്കാൻ കഴിയില്ല എന്നുറപ്പുണ്ടെങ്കിലും അറിയാതെ ആഗ്രഹിക്കുന്നു അമ്മേടേയും അച്ഛന്റെയും ആ വിളി കേൾക്കാൻ.... തിരിച്ചു കിട്ടില്ല കഴിഞ്ഞ് പോകുന്ന ഒരു നിമിഷം പോലും...അതുകൊണ്ട് തന്നെ പരസ്പരം സ്നേഹിച്ചു മുന്നേക്കു പോവാം. നാളെ ഒരിക്കൽ തിരിഞ്ഞ് നോക്കുമ്പം നല്ല ദിനങ്ങൾ ഓർമ്മയായി കൂട്ടിനുണ്ടാവണം.

 
 
 
 
 
 
 
 
 
 
 
 
 

*🤩കുഞ്ഞുവീണ🤩* ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങൾ, നമ്മുടെ ബാല്യം. തിരിച്ചു കിട്ടിയിരുന്നെങ്കിൽ ആ ദിവസങ്ങൾ. അച്ഛനും, അമ്മക്കും ചേട്ടനുമൊപ്പം വാശിപിടിച്ചു കളിച്ചു ചിരിച്ചുല്ലസിച്ചു നടന്നിരുന്ന ആ ദിനങ്ങൾ....ബാല്യത്തോളം മനോഹരമായ മറ്റൊന്നില്ല... വീണകുട്ടി എന്ന വിളി ഇപ്പഴും ചെവിയിൽ മുഴങ്ങുന്നു.... ഇനി ഒരിക്കലും കേൾക്കാൻ കഴിയില്ല എന്നുറപ്പുണ്ടെങ്കിലും അറിയാതെ ആഗ്രഹിക്കുന്നു അമ്മേടേയും അച്ഛന്റെയും ആ വിളി കേൾക്കാൻ.... തിരിച്ചു കിട്ടില്ല കഴിഞ്ഞ് പോകുന്ന ഒരു നിമിഷം പോലും...അതുകൊണ്ട് തന്നെ പരസ്പരം സ്നേഹിച്ചു മുന്നേക്കു പോവാം.നാളെ ഒരിക്കൽ തിരിഞ്ഞ് നോക്കുമ്പം നല്ല ദിനങ്ങൾ ഓർമ്മയായി കൂട്ടിനുണ്ടാവണം....

A post shared by veena nair (@veenanair143) on Jun 25, 2020 at 4:48am PDT