മലയാളത്തിലെ ടെലിവിഷൻ പരിപാടികൾക്ക് മറികടക്കാനാകാത്ത റേറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന കുടുംബ പരമ്പര കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. കുട്ടിത്താരങ്ങളും, കഥയുടെ ആഖ്യാനത്തലും ചമയവുമടക്കം പരമ്പരയുടെ പുതുമയാണ് വാനമ്പാടിയെ വ്യത്യസ്‍തമാക്കിയത്.

മോഹന്‍ എന്ന പാട്ടുകാരന്റെ ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ടുപോയിരുന്നത്. മോഹന് ആദ്യഭാര്യയിലുണ്ടായ അനുമോളെ തെരഞ്ഞുകണ്ടുപിടിക്കുന്നതായിരുന്നു പരമ്പരയുടെ കഥാപശ്ചാത്തലം. തെലുങ്ക് താരമായ സായ് കിരണായിരുന്നു  വേഷം കൈകാര്യം ചെയ്‍തത്.

ഒപ്പം പരമ്പരയിലെ ഒട്ടുമിക്ക വേഷങ്ങൾ ചെയ്‍ത താരങ്ങളും പ്രേക്ഷകരുടെ ഇഷ്‍ടകഥാപാത്രങ്ങളായി മാറി. പത്മിനിയായി തിളങ്ങിയ സുചിത്രയും, നിർമലേടത്തിയായ ഉമാ നായരും കുട്ടിത്താരങ്ങളുമടക്കം എല്ലാവരും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ പരമ്പര അവസാനിക്കുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഉമ നായർ. പിന്നാലെ അവസാന എപ്പിസോഡ് ശ്രീമംഗലം വീട്ടിലിരുന്ന് കാണുന്ന ചിത്രവും ഉമ പങ്കുവയ്ക്കുന്നുണ്ട്.

കുറിപ്പ്

വാക്കുകൾ കൊണ്ട് തീരുന്നതല്ല പല അവസ്ഥകളും പക്ഷെ പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്‍ടങ്ങള്‍ പലപ്പോഴും ജീവിതത്തിൽ പാഠം ആയിട്ടുണ്ട്. ഇന്ന് ഒരുപാട് വേദന നിറഞ്ഞ ദിവസം ആണ് ശബരി ചേട്ടൻ പോയതും ഒരു പാട് പ്രേക്ഷകഹൃദയം കീഴടക്കിയ വാനമ്പാടി വിട്ടുപോയതും ഒക്കെ. കൂടുതൽ എഴുതാൻ പറ്റുന്നില്ല. നന്ദി രഞ്‍ജിത്തേട്ടാ, ചിപ്പി ചേച്ചി, ആദിത്യൻ സർ, പള്ളാശേരി സർ, ഏഷ്യാനെറ്റ്‌ വാനമ്പാടി ടെക്‌നിഷ്യൻസ്.

എന്റെ അനുജന്റെ നന്ദിനിയെയും , മോഹനെയും, ചന്ദ്രേട്ടനെയും, അച്ഛമ്മ, അനുമോൾ, തമ്പുരു, മേനോൻ സർ , രുക്കു മമ്മി, ഭദ്ര ചേച്ചി, നന്ദേട്ടൻ, ജയരാജ്‌ സർ, മഹി, അർച്ചന, മാഞ്ചേട്ടൻ എന്ന് വിളിക്കുന്ന അമ്മയും, അച്ഛനും, അനുജത്തിയും എല്ലാവരെയും മിസ്സ്‌ ചെയ്യും

 
 
 
 
 
 
 
 
 
 
 
 
 

വാക്കുകൾ കൊണ്ട് തീരുന്നതല്ല പല അവസ്ഥകളും പക്ഷെ പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങൾ പലപ്പോഴും ജീവിതത്തിൽ പാഠം ആയിട്ടുണ്ട്.... ഇന്ന് ഒരുപാട് വേദന നിറഞ്ഞ ദിവസം ആണ് ശബരി ചേട്ടൻ പോയതും ഒരു പാട് പ്രേക്ഷകഹൃദയം കീഴടക്കിയ വാനമ്പാടി വിട്ടുപോയതും ഒക്കെ.... ഈ അവസരത്തിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല... നന്ദി രഞ്ജിത്തേട്ടാ, ചിപ്പി ചേച്ചി, ആദിത്യൻ സർ, പള്ളാശേരി സർ, ഏഷ്യാനെറ്റ്‌ വാനമ്പാടി ടെക്‌നിഷ്യൻസ് 🙏🙏🙏 എന്റെ അനുജന്റെ നന്ദിനിയെയും , മോഹനെയും, ചന്ദ്രേട്ടനെയും, അച്ഛമ്മ, അനുമോൾ, തമ്പുരു, മേനോൻ സർ , രുക്കു മമ്മി, ഭദ്ര ചേച്ചി, നന്ദേട്ടൻ,ജയരാജ്‌ സർ, മഹി, അർച്ചന, മാഞ്ചേട്ടൻ എന്ന് വിളിക്കുന്ന അമ്മയും, അച്ഛനും, അനുജത്തിയും എല്ലാവരെയും മിസ്സ്‌ ചെയ്യും miss you dears❤️❤️❤️

A post shared by mumanair@gmail.com (@umanair_actress.official) on Sep 18, 2020 at 9:56am PDT