മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളാണ് ലോലിതനയും മണ്ഡോദരിയുമായി സ്‌ക്രീനിലെത്തുന്ന ശ്രീകുമാറും സ്നേഹയും. അഭിനേതാക്കളായ സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം ഇരുവരുടെയും ആരാധകര്‍ ഏറെ ആഹ്‌ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് ഇരുവരും മലയാളിക്ക് പ്രിയങ്കരാകുന്നത്. വിവാഹശേഷം സോഷ്യല്‍ മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ ആരാധകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകരുമായി നിരന്തരം സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുമുണ്ട്. കൂടാതെ പാട്ടും നൃത്തവുമായും പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഇരുവരും സമയം കണ്ടെത്താറുമുണ്ട്.

ശ്രീകുമാര്‍ ആലപിക്കുന്ന മനോഹരമായ പാട്ടാണ് സ്‍നേഹയിപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന മോഹന്‍ലാല്‍- നദിയ മൊയതു ചിത്രത്തിലെ സൂപ്പര്‍ഹിറ്റായ 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെഞാന്‍' എന്ന പാട്ടാണ് മനോഹരമായി ശ്രീകുമാര്‍ ആലപിക്കുന്നത്. പഴയൊരു വീഡിയോയാണ് എന്നുപറഞ്ഞാണ് സ്‌നേഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 ശ്രീകുമാര്‍ പാടുന്ന പാട്ടുകള്‍ ഇടയ്ക്കിടെ സ്‌നേഹ പങ്കുവയ്ക്കാറുണ്ട്. അപ്പോളെല്ലാം കിട്ടുന്നതുപോലെതന്നെയുള്ള സ്വീകാര്യതയാണ് പുതിയ വീഡിയോയ്ക്കും ആരാധകര്‍ കൊടുക്കുന്നത്. തകര്‍ത്തുകളഞ്ഞെന്നും, മനോഹരമായാണ് ശ്രീകുമാര്‍ ആലപിക്കുന്നതെന്നുംപറഞ്ഞ് ആരാധകര്‍ വീഡിയോ ഇതിനോടകംതന്നെ ഏറ്റെടുത്തുകഴിഞ്ഞു.

കൂടാതെ സ്‌നേഹയുടെ പുതിയ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമാക്കഴിഞ്ഞു. മൂന്നാറില്‍വച്ചുള്ള ഫോട്ടോഷൂട്ടിന്റെ ഒരു ചിത്രവും, മേക്കിംഗ് വീഡിയോയുമാണ് കഴിഞ്ഞദിവസം സ്‌നേഹ പങ്കുവച്ചത്. ഹാപ്പിയായിരിക്കുന്ന സ്‌നേഹയേയും ശ്രീകുമാറിനേയും വീഡിയോയില്‍ക്കാണം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തോളമായെങ്കിലും ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ഇപ്പോഴുമുള്ളത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോയും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.


ശ്രീകുമാറിന്റെ പാട്ടുകേൾക്കാം

 
 
 
 
 
 
 
 
 
 
 
 
 

@s.psreekumar #aayiramkannumai #chakkappazham #lolithan #kuttumaman #sreekumar #😍😍 #marimayam

A post shared by Sneha Sreekumar (@sreekumarsneha) on Oct 27, 2020 at 6:25am PDT

ഫോട്ടോഷൂട്ട് വീഡിയോ കാണാം