സിദ്ധാര്‍ത്ഥിന്റെ അമ്മ സാവിത്രിയെ ഉപയോഗിച്ച് സുമിത്രയുടെ പേരിലുള്ള വീടിന്റെ ആധാരം തട്ടിയെടുത്ത് പണയപ്പെടുത്തിയിരിക്കയാണ് വേദിക.

ധുനിക കാലത്തെ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ് ആരംഭിച്ച പരമ്പരയായിരുന്നു കുടുംബവിളക്ക് (Kudumbavilakku). എന്നാല്‍ അത് സുമിത്ര എന്ന സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടം എന്ന തലത്തിലേക്ക് മാറിയപ്പോഴാണ് പരമ്പര മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയത്. സുമിത്രയുടെ (Sumithra) അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നതെങ്കിലും, നിരന്തരമായി സുമിത്രയെ ഉപദ്രവിക്കുന്ന വേദിക (Vedika) പരമ്പരയിലെ വലിയൊരു ഘടകമാണ്. സുമിത്രയെ ഉപേക്ഷിച്ചശേഷം ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് വിവാഹം കഴിക്കുന്ന സ്ത്രീയാണ് വേദിക. സുമിത്രയോട് അടങ്ങാത്ത പക കാണിക്കുന്ന വേദിക പല തരത്തില്‍ സുമിത്രയെ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ട്. സുമിത്രയോട് വിരോധമുള്ള സിദ്ധാര്‍ത്ഥിന്റെ അമ്മ സാവിത്രിയെ ഉപയോഗിച്ച് സുമിത്രയുടെ പേരിലുള്ള വീടിന്റെ ആധാരം തട്ടിയെടുത്ത് പണയപ്പെടുത്തിയിരിക്കയാണ് വേദിക.

മഹേന്ദ്രന്‍ എന്ന കൊള്ള പലിശക്കാരന്റെ കയ്യിലാണ് വേദിക ആധാരം പണയപ്പെടുത്തുന്നത്. എന്തിനാണ് വേദിക ആധാരം തട്ടിയെടുത്തത് എന്ന സംശയം കുറച്ച് എപ്പിസോഡുകളായി ആരാധകര്‍ക്ക് ഉണ്ടായിരുന്നു. ആ സംശയം കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലൂടെ മാറിയിരിക്കയാണിപ്പോള്‍. വലിയൊരു വീടിന്റെ ആധാരം, വളരെ വലിയൊരു തുകയ്ക്ക് പണയം വച്ചത്, വേദികയ്ക്ക് ആഡംബര ജീവിതത്തിനായി കാര്‍ വാങ്ങാനായിരുന്നു.

തന്റെ കുടുംബ സ്വത്തിലെ ഓഹരി വിറ്റ് കിട്ടുന്ന പണം കൊണ്ട് ആധാരം തിരികെ എടുത്ത്, സാവിത്രിയുടെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്തുതരാം എന്ന ആശ കൊടുത്താണ് വേദിക സാവിത്രിയെക്കൊണ്ട് ആധാരം മോഷ്ടിപ്പിക്കുന്നത്. എന്നാല്‍ അത് വലിയൊരു ചതിയായിരുന്നുവെന്ന് സാവിത്രിയ്ക്ക് ചെറുതായി മനസ്സിലായി തുടങ്ങുന്നുണ്ട്. താന്‍ പറ്റിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കുന്ന സാവിത്രി ചെറിയ തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളെല്ലാം കാണിക്കുന്നുണ്ട്. അത് കണ്ട് സാവിത്രിയുടെ ഭര്‍ത്താവും, സുമിത്രയോട് നല്ല മരുമകള്‍ സ്‌നേഹവുമുള്ള ശിവദാസ മേനോന് സംശയങ്ങള്‍ തുടങ്ങുന്നുണ്ട്.

ഇത്ര വലിയൊരു രഹസ്യം സൂക്ഷിച്ചുകൊണ്ട് സാവിത്രിക്ക് ഇനിയെത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നത് വലിയൊരു ചോദ്യമാണ്. എന്നാല്‍ താന്‍ പങ്കാളിയായ ആധാരം മോഷണത്തെ സാവിത്രിക്ക് എങ്ങനെയാണ് പുറത്ത് പറയാനാവുക എന്നതും ചോദ്യമാണ്. രസകരവും ആകാംക്ഷയൂറുന്നതുമായ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.