മലയാളിയുടെ പ്രിയപ്പെട്ട താരമായ രശ്മി സോമന്‍റെ മലയാളത്തനിമയുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മിനിസ്‌ക്രീനിലൂടെ മലയാളിക്ക് പ്രിയങ്കരിയായ താരമണ് രശ്മി സോമന്‍ (Reshmi Soman). ഒരുപാടുകാലം മലയാളിയുടെ സ്വീകരണമുറികളില്‍ സജീവസാനിധ്യമായിരുന്ന രശ്മി ചെറിയൊരു ബ്രേക്കിന് ശേഷം വീണ്ടും സ്‌ക്രീനില്‍ സജീവമായിരിക്കുകയാണ്. കാര്‍ത്തികദീപം പരമ്പരയിലാണ് രശ്മി ഇപ്പോള്‍ അഭിനയിക്കുന്നത്. ഫോട്ടോഷൂട്ടുകളും മറ്റും പങ്കുവച്ചുകൊണ്ട് സോഷ്യല്‍മീഡിയയിലും രശ്മി സജീവമാണ്. താരത്തിന്റെ നാടന്‍ വേഷങ്ങളിലുള്ള ഫോട്ടോഷൂട്ടുകളും മറ്റും ആരാധകര്‍ മിക്കപ്പോഴും വൈറലാക്കാറുമുണ്ട്. കഴിഞ്ഞദിവസം രശ്മി പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഗുരുവായൂര്‍ നടയില്‍ സെറ്റും മുണ്ടുമണിഞ്ഞ് സുന്ദരിയായെത്തിയ ചിത്രം രശ്മി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചുവപ്പ് ബ്ലൗസിനൊപ്പം ചെറിയ ചുവപ്പ് കരയുള്ള സെറ്റും മുണ്ടുമാണ് ചിത്രത്തില്‍ രശ്മിയുടെ വേഷം. എന്നാല്‍ സെറ്റും മുണ്ടിന്റെ പ്രധാന ആകര്‍ഷണം അതിന്റെ മറ്റ് വര്‍ക്കുകളാണ്. മ്യൂറല്‍ ഹാന്‍ഡ് പ്രിന്റുള്ള മനോഹരമായ സെറ്റും മുണ്ടാണ് രശ്മി ഉടുത്തിരിക്കുന്നത്. ചിത്രത്തിന് കമന്റ് ചെയ്യുന്ന മിക്ക ആരാധകരും അന്വേഷിക്കുന്നതും ഇതേപ്പറ്റിയാണ്. മലയാളത്തനിമയുള്ള വേഷത്തില്‍ താരത്തെ വീണ്ടും കണ്ടതിന്റെ സന്തോഷവും ആരാധകര്‍ കമന്റുകളായി പങ്കുവയ്ക്കുന്നുണ്ട്. 

മലയാളികളുടെ മനസ്സിലേക്ക് എന്നുമോര്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് രശ്മി സോമന്‍. അക്കരപ്പച്ച. അക്ഷയപാത്രം, മന്ത്രകോടി തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളെ താരത്തിന്റെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്തവയാണ്. മടങ്ങിവരവിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ രശ്മിക്ക് കഴിഞ്ഞിട്ടുണ്ട്..