ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന താരം ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്

ലയാളത്തിലെ പ്രതീക്ഷ നല്‍കുന്ന പുതുമുഖ താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലെത്തിയ താരം കുറഞ്ഞ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി. ക്യൂന്‍ എന്ന സിനിമയിലെ ചിന്നുവും ലൂസിഫറിലെ ജാന്‍വിയുമെല്ലാം താരത്തിന്‍റെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. 

ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന താരം ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒരു കെട്ടിടത്തിന് മുകളില്‍ കാല്‍ മുകളിലേക്ക് ഉയര്‍ത്തി രണ്ടു കൈകളും കുത്തി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. 

ഏറെ അപകടം പിടിച്ചതാണ് താരത്തിന്‍റെ പ്രകടനം. ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ കെട്ടിടങ്ങളുടെ മുകള്‍ ഭാഗങ്ങളും കാണാം. ഏതായാലും സാനിയയുടെ അഭ്യാസ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധര്‍.