Asianet News MalayalamAsianet News Malayalam

'നാടന്‍ ഷെഫായി സാന്ത്വനത്തിലെ സേതുവേട്ടന്‍', കയ്യടിച്ച് ആരാധകര്‍

അഭിനേതാവ് എന്നതിലുപരിയായി ചിത്രകാരന്‍, കവി എന്നെല്ലാമാണ് സോഷ്യല്‍മീഡിയയില്‍ ബിജേഷ് അറിയപ്പെടുന്നത്. എന്നാല്‍ തനിക്കിനിയും കഴിവുകളുണ്ടെന്ന് പറഞ്ഞ് പാചകത്തിലേക്ക് കയറിയിരിക്കുകയാണ് ബിജേഷ്.

malayalam miniscreen actor bijesh avanoor shared his location food preparation video
Author
Kerala, First Published Jul 28, 2021, 10:27 AM IST

മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് സാന്ത്വനം. മലയാളിയുടെ പ്രിയപ്പെട്ട നായിക ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് പരമ്പരയ്ക്ക് കിട്ടിയ തുടക്കത്തിലെ ശ്രദ്ധയെങ്കില്‍, പരമ്പരയിലെ ഓരോരുത്തരും പരമ്പരയുടെ വളര്‍ച്ചയ്ക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നുണ്ട്. പരമ്പരയിലെ എല്ലാ താരങ്ങളുംതന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയില്‍ സേതുവായെത്തുന്ന തൃശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷും പ്രേക്ഷകപ്രിയം നേടിയ താരമാണ്. ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷിന് ടിക് ടോക്കിലൂടെയും പരമ്പരയിലൂടെയുമായി നിരവധി ഫാന്‍ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയിലുണ്ട്.


അഭിനേതാവ് എന്നതിലുപരിയായി ചിത്രകാരന്‍, കവി എന്നെല്ലാമാണ് സോഷ്യല്‍മീഡിയയില്‍ ബിജേഷ് അറിയപ്പെടുന്നത്. സാന്ത്വനത്തിലെ ഏട്ടത്തിയമ്മയായ ചിപ്പിയേയും, സംവിധായകന്‍ ആദിത്യനേയുമെല്ലാം ബിജേഷ് ക്യാന്‍വാസിലാക്കിയത് കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ തനിക്കിനിയും കഴിവുകളുണ്ടെന്ന് പറഞ്ഞ് പാചകത്തിലേക്ക് കയറിയിരിക്കുകയാണ് ബിജേഷ്. ലൊക്കേഷനില്‍ ഷൂട്ടിംങ്ങില്ലാത്ത ഒരു ദിവസത്തെ പാചകം എന്നുപറഞ്ഞാണ് ബിജേഷ് തന്റെ പാചകവീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് വീഡിയോയ്ക്കും ബിജേഷിന്റെ പാചകത്തിനും കമന്റുമായെത്തിയത്.


ഇന്ന് കുറച്ച് നെയ്‌ച്ചോറും പോത്തും ഉണ്ടാക്കാം എന്ന് പറഞ്ഞാണ് ഏതൊരാളുടേയും മനം കവരുന്ന തരത്തിലുള്ള ഭക്ഷണം ബിജേഷ് ഉണ്ടാക്കിയത്. സാന്ത്വനം പരമ്പരയിലെ പിന്നണിക്കാരും അഭിനേതാക്കളുമെല്ലാംതന്നെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതും ബിജേഷിനോട് നല്ല അഭിപ്രായം പറയുന്നതും താരം വീഡിയോ ആക്കിയിട്ടുണ്ട്. എരിവ് കൂടുതലാണെന്നാണ് പരമ്പരയില്‍ അഞ്‍ജലിയായെത്തുന്ന ഗോപിക പറയുന്നത്. 


എങ്ങനെയാണ് ഉണ്ടാക്കുകയെന്ന് വിശദീകരിച്ചുകൊണ്ടാണ് താരം വീഡിയോ ചെയ്‍തിരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios