പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ ക്യാപ്ഷനുകള്‍ കണ്ടെത്തിയിടുന്ന ജിഷിനോട്, എവിടന്നാണ് വാക്കുകള്‍ ഒപ്പിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ ദമ്പതികളാണ് ജിഷിനും വരദയും. ഇവരുടെ മകന്‍ ജിയാനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. സോഷ്യല്‍മീഡിയയില്‍ സജീവമാകുകയും, ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ജിഷിന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'അവള് ഫോട്ടോസെഷന് പോയപ്പോള്‍ ഉളുപ്പില്ലാതെ പുറകെ പോയി അന്തസ്സായി എരന്നു എടുത്ത ഫോട്ടോയാ.. കൊള്ളാമോ?' എന്ന ക്യാപ്ഷനോടെയാണ് ജിഷിന്‍ വരദയൊന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ക്യൂട്ട് കപ്പിള്‍സാണ്.. നിങ്ങള് ഒരു രക്ഷയും ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ആകാശനീല സാരിയും ബ്ലസുമണിഞ്ഞ വരദയോടൊപ്പം ആകാശനീല ഷര്‍ട്ടുമിട്ടാണ് ജിഷിനും ചിത്രത്തിലുള്ളത്. രണ്ടുപേരുടേയും മനോഹരമായ ചിരിയെപ്പറ്റിയും ആരാധകര്‍ കമന്റിടുന്നുണ്ട്.

പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ ക്യാപ്ഷനുകള്‍ കണ്ടെത്തിയിടുന്ന ജിഷിനോട്, എവിടന്നാണ് വാക്കുകള്‍ ഒപ്പിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഭാര്യയെ അടുക്കളയില്‍ സഹായിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചുകൊണ്ട് കഴിഞ്ഞദിവസം താരം പങ്കുവച്ച പോസ്റ്റും ആരാധകര്‍ മനോഹരമായ കമന്റുകളോടെ സ്വീകരിച്ചിരുന്നു.