അച്ഛന്റേയും അമ്മയുടേയും ചതിക്കുഴികള്‍ പത്മിനി മനസ്സിലാക്കിയിരിക്കുകയാണ്. ആകെ ഞെട്ടിത്തകര്‍ന്ന പത്മിനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു. 

ജനപ്രിയ പരമ്പരയായ വാനമ്പാടി ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗായകനായ മോഹന്‍കുമാറിന്റെ കുടുംബ ജീവിതത്തിലൂടെയും അയാള്‍ നേരിടുന്ന വെല്ലുവിളികളിലൂടെയുമാണ് പരമ്പര പുരോഗമിക്കുന്നത്. തന്റെ പഴയകാല കാമുകിയില്‍ തനിക്കുണ്ടായ മകളാണ് അനുമോളെന്ന സത്യം തിരിച്ചറിഞ്ഞതിനു ശേഷമുള്ള മോഹനെയാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ആ സത്യം മോഹന്‍ ഇതുവരെയും പരസ്യമായി പറഞ്ഞിട്ടില്ല.

മേനോന്‍ ഒരുക്കിയ അപകടത്തില്‍ ചന്ദ്രനും മോഹനും പെട്ടിരുന്നു. മേനോനാണ് തങ്ങളെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ചന്ദ്രനും മോഹനും മനസ്സിലാക്കിക്കഴിഞ്ഞു. ഇതെല്ലാം മനസ്സിലാക്കിയ കുട്ടികളായ അനുവും തംബുരുവുമാണ് ഇപ്പോള്‍ പരമ്പരയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ചതിയനായ മേനോനെ ഒറ്റപ്പെടുത്താനുള്ള കുട്ടികളുടെ ശ്രമം വിജയത്തിലെത്തുകയും ചെയ്തിട്ടുണ്ട്. അതിനിടെയായിരുന്നു മേനോന്റെ കൂടെനിന്ന ജയന്‍ കാലുമാറിയതും. മോഹനെ കിടപ്പിലാക്കി, സ്വത്തുവകകള്‍ എല്ലാം കൈവശപ്പെടുത്താനാണ് മേനോനും ഭാര്യയും ശ്രമിക്കുന്നത്. അതിനായി മകളായ പത്മിനിയെ കൊല്ലാനുമുള്ള പ്ലാന്‍ മേനോന്റെ കൈവശമുണ്ട്.

എന്നാല്‍ ഏറ്റവുംപുതിയ എപ്പിസോഡില്‍ അച്ഛന്റേയും അമ്മയുടേയും ചതിക്കുഴികള്‍ പത്മിനി മനസ്സിലാക്കിയിരിക്കുകയാണ്. ആകെ ഞെട്ടിത്തകര്‍ന്ന പത്മിനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു. അധികം നിന്ന് വിയര്‍ക്കാതെ വീട്ടില്‍നിന്നും ഇറങ്ങിപോകു ഡാഡി എന്നും പത്മനി പറയുന്നത് പ്രൊമോയില്‍ കാണം. അതിനോടൊപ്പംതന്നെ മേനോന്‍ വഴി അനുമോള്‍ മോഹന്റെ മകളാണെന്നതിന്റെ ചെറിയ വിവരങ്ങളും പത്മിനിക്ക് കിട്ടിയിട്ടുണ്ട്. നിര്‍ണ്ണായകമായ വരുംദിവസങ്ങള്‍ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.