ദുല്‍ഖറിന്റെയും  ധനുഷിന്റേയും പിറന്നാള്‍ ദിനത്തിൽ ഇരുവര്‍ക്കും ആശംസകളറിയിച്ചുകൊണ്ടാണ് മൗനരാഗം പരമ്പര ടീം ചുവടുകളുമായെത്തിയത്. 

കഴിഞ്ഞദിവസം മലയാളത്തിന്റെ താരരാജകുമാരന്‍ ദുല്‍ഖറിന്റെയും തമിഴ് താരം ബ്രൂസ് ലീ ധനുഷിന്റേയും പിറന്നാള്‍ ദിനമായിരുന്നു. ഇരുവര്‍ക്കും ആശംസകളറിയിച്ചുകൊണ്ടാണ് മൗനരാഗം പരമ്പര ടീം ചുവടുകളുമായെത്തിയത്. മാരിയിലെ സൂപ്പര്‍ഹിറ്റ് പാട്ടായ റൗഡി ബോബിക്ക് ചുവടുകള്‍ വച്ചായിരുന്നു ധനുഷിനോടുള്ള ഇഷ്ടം മൗനരാഗത്തിലെ കിരണും കല്ല്യാണിയും കാണിച്ചത്.

ദുല്‍ഖറിന്റെ മണിരത്‌നം സിനിമയായ ഓ.കെ കണ്‍മണിയിലെ പാട്ടിന് താരങ്ങളെല്ലാം ചേര്‍ന്ന് ചുവടുവച്ചാണ്, ദുല്‍ഖറിനുള്ള ആശംസ സീരിയല്‍താരങ്ങളറിയിച്ചത്. എല്ലാവരുംതന്നെ ദുല്‍ഖറിന്റേയും ധനുഷിന്റേയും ചിത്രങ്ങള്‍പങ്കുവച്ചുകൊണ്ട് ആശംസകള്‍ അറിയിച്ചപ്പോള്‍, ടീം മൗനരാഗത്തിന്റെ ആശംസ വേറിട്ടതായി.. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ മൗനരാഗത്തില്‍ കിരണായെത്തുന്നത് 2018ല്‍ മിസ്റ്റര്‍ സൗത്ത് ഇന്ത്യയായ ബോഡി ബില്‍ഡര്‍ നലീഫും, കല്ല്യാണിയായെത്തുന്നത് ഐശ്വര്യ റാംസായിയുമാണ്.

View post on Instagram
View post on Instagram