ഒരുമാസം മുൻപാണ് വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് സുജിനും നിദയും അറിയിച്ചത്.
തങ്ങൾ വേർപിരിയുന്നില്ലെന്ന് തീരുമാനിച്ചതായി മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധനേടിയ സുജിന്‍ കൃഷ്ണയും നിദ സതീശനും. കുടുംബാംഗങ്ങൾ ഇടപെട്ട ശേഷം തങ്ങൾ സമാധാനത്തോടെ ആലോചിച്ച് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും അന്നത്തെ മാനസിക സമ്മര്‍ദ്ദവും തെറ്റിദ്ധാരണകളും കാരണമാണ് വേർപിരിയുന്നുവെന്ന് അറിയിച്ചതെന്നും ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരുമാസം മുൻപാണ് വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് സുജിനും നിദയും അറിയിച്ചത്.
സുജിനും നിദയും പങ്കുവച്ച വാക്കുകൾ ഇങ്ങനെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആ സമയത്ത് ഉണ്ടായ മാനസിക സമ്മര്‍ദ്ദവും തെറ്റിദ്ധാരണകളും കാരണം ഞങ്ങള്‍ എടുത്ത ചില തീരുമാനങ്ങളും പരഞ്ഞ കാര്യങ്ങളും നിങ്ങളില്‍ പലര്‍ക്കും ആശങ്കയും നിരാശയും ഉണ്ടാക്കിയെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ ഞങ്ങള്‍ ഇരുവരും സമാധാനത്തോടെ സംസാരിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുന്‍പ് ഉണ്ടായിരുന്ന ചില സംഭവങ്ങളെ തുടര്‍ന്ന് ഇതും വെറും കണ്ടന്‍റ് അല്ലെങ്കില്‍ റവന്യൂ നേടാനുള്ള ശ്രമമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാമെന്ന് ഞങ്ങല്‍ മനസിലാക്കുന്നു. പക്ഷേ ഈ സംഭവം അങ്ങനെ ഒന്നുമല്ല. അന്നത്തെ മാനസിക അവസ്ഥയില്‍ എടുത്ത വ്യക്തിപരമായ തീരുമാനങ്ങളാണ് അത്.
സ്വകാര്യ പ്രശ്നങ്ങള്‍ പൊതുവേദിയില്‍ പങ്കുവച്ചത് പലര്‍ക്കും തെറ്റായ സന്ദേറം നല്‍കാന്‍ ഇടയായിരിക്കും. അതിനാല്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ഇനി മുതല്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു നല്‍കുന്നു. ഇതുവരെ ഞങ്ങളെ പിന്തുണച്ചും വിശ്വസിച്ചും കൂടെയുണ്ടായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. മുന്നോട്ടും നിങ്ങളുടെ പിന്തുണയും സ്നേഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.



