പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതിന്‍റെ സന്തോഷം പങ്കുവച്ച് ആരാധകര്‍

മനോഹരമായ കുടുംബകഥ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സാധാരണക്കാരിയായ വീട്ടമ്മ അനുഭവിക്കണ്ടിവരുന്ന ജീവിത പ്രതിസന്ധികളാണ് പരമ്പര പറയുന്നത്. ആ കഥാപാത്രം പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയി കരുത്ത് നേടുന്നതും പരമ്പരയില്‍ കാണാം. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിട്ടും ജീവിതം കരഞ്ഞുതീര്‍ക്കാതെ പൊരുതാനാണ് സുമിത്ര തീരുമാനിക്കുന്നത്. മലയാളം സീരിയലുകളിലെ ശക്തയായ സ്ത്രീ കഥാപാത്രമാണ് സുമിത്ര എന്ന് നിസ്സംശയം പറയാം.

പരമ്പരയിലെ അഭിനേതാക്കളെല്ലാംതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. 'ലൊക്കേഷനിലെ കുസൃതി' എന്നു വിളിപ്പേരുള്ള, സ്‌ക്രീനില്‍ ശീതളായെത്തുന്ന അമൃത പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. പ്രധാന കഥാപാത്രമായ സുമിത്രയുടെ ഇളയ മകളായ ശീതളായാണ് സക്രീനില്‍ അമൃത എത്തുന്നത്. ഓണത്തോടനുബന്ധിച്ച് മിക്ക പരമ്പരകളും ഓണം സ്‌പെഷ്യല്‍ എപ്പിസോഡുകളാണിപ്പോള്‍ ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓണത്തിനോടനുബന്ധിച്ചുള്ള സീരിയല്‍ താരങ്ങളുടെ ഫോട്ടോഷൂട്ടുകളെല്ലാംതന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്.

'കുടുംബം' എന്ന ക്യാപ്ഷനോടെയാണ് അമൃത കുടുംബവിളക്ക് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ കൊണ്ടുതന്നെ ചിത്രങ്ങളെല്ലാംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതിന്‍റെ സന്തോഷവും, ഓണാശംസകളുമെല്ലാമാണ് ആളുകള്‍ കമന്‍റുകളായി പോസ്റ്റ് ചെയ്യുന്നത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona